പനാജി: ഗോവയിലെ തുടർഭരണത്തിന് ചുക്കാൻ പിടിച്ച ഡോ. പ്രമോദ് സാവന്ത് തന്നെ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പിച്ച് ബിജെപി വൃത്തങ്ങൾ. കേന്ദ്രനേതാക്കളുടെ നേതൃത്വത്തിലെ യോഗം പനാജിയിൽ ആരംഭിച്ചു. ഇന്ന് വൈകിട്ട് 5 മണിയോടെ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവരും.
സംസ്ഥാനത്ത് മൂന്നാമതും ഭരണത്തിലെത്തിയ ബിജെപിയ്‌ക്കായി മുൻ ആരോഗ്യമന്ത്രി വിശ്വജിത് റാണെ, ഹിമാചൽ ഹവർണർ ആയിരുന്ന രാജേന്ദ്ര അർലേക്കർ എന്നിവരുടേയും പേരുകൾ സാവന്തിനൊപ്പം പരാമർശിക്കപ്പെട്ടിരുന്നു. നിയമസഭാ നേതാവ് ആരെന്നതും ഇന്ന് തീരുമാനിക്കും. പ്രഖ്യാപനത്തിന് പിന്നാലെ സർക്കാർ രൂപീകരിക്കാനുള്ള സന്നദ്ധത ഗവർണർ പി.എസ്. ശ്രീധരൻപിള്ളയെ 6 മണിയോടെ അറിയിക്കുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സദാനന്ദ് ഷെട് താനാവാഡേ പറഞ്ഞു.
ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ 40 ൽ 20 സീറ്റുകൾ നേടിയാണ് ബിജെപി മൂന്നാം തവണയും തുടർഭരണം ഉറപ്പിച്ചത്. സംസ്ഥാനത്തെ ഏറ്റവും സ്വീകര്യനെന്ന നിലയിലും പൊതുസമ്മതിയുടെകാര്യത്തിലുമാണ് പ്രമോദ് സാവന്തിനെ പാർട്ട് വിശ്വാസത്തിലെടു ത്തിരിക്കുന്നത്. ഈ മാസം 23, 25 എന്നീ ദിവസങ്ങളാണ് സത്യപ്രതിജ്ഞയ്‌ക്കായി തീരുമാനിച്ചിട്ടുള്ളത്. പ്രധാനമന്ത്രി നേരേന്ദ്രമോദിക്കൊപ്പം നിരവധി മുതിർന്ന നേതാക്കൾ ഗോവയിലെത്തുമെന്നാണ് അറിയിപ്പ്.
















Comments