കൊച്ചി: കെ റെയിൽ പദ്ധതിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരുന്നതിനിടെ പദ്ധതിയെ പിന്തുണച്ച് സംവിധായകൻ ഒമർ ലുലു. ദേശീയ പാത വികസനത്തിനായി ഭൂമി ഏറ്റെടുത്ത സംസ്ഥാന സർക്കാർ നടപടിയെ അഭിനന്ദിച്ച് എഴുതിയ കുറിപ്പിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. കെ റെയിലിനായി കാത്തിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും വിലകൂടിയ സാധനം സമയമാണ് കെ റെയിലിൽ സഞ്ചരിക്കാൻ കാത്തിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.ദേശീയപാതയുടെ ഭൂമി എറ്റെടുക്കലിനെ സംബന്ധിച്ച് മുഖ്യമന്ത്രി ഇട്ട ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു ഒമറിന്റെ പരാമർശം.
സംവിധായകന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് വിമർശനങ്ങളുമായി എത്തിയത്. സ്വന്തം വീട്ടിൽ കെ റെയിലിന്റെ സർവ്വേക്കല്ലുമായി വന്നാൽ സ്വീകരിച്ച് കയറ്റുമോ എന്ന രീതിയിലായിരുന്നു ആശുകളുടെ ചോദ്യങ്ങൾ.എന്റെ പുരയിടത്തിൽ കുറ്റിയടിക്കാൻ വന്നാലോ എന്ന് ചോദിക്കുന്ന ആളുകളോട്. നഷ്ടപരിഹാരതുക ഇപ്പോൾ കറക്ക്റ്റ് ആയി കിട്ടുന്നുണ്ട് എന്നാ അറിവ് അങ്ങനെ കിട്ടിയാ നോ സീൻ.ഇപ്പോ ഉള്ള സ്ഥലത്തിലും കുറച്ച്കൂടി അധികം സ്ഥലം കിട്ടുന്ന നല്ല വെള്ളവും വായുവും വെളിച്ചവും റോഡും കറന്റ് ഒക്കെ കിട്ടുന്ന മറ്റൊരു സ്ഥലത്തേക്കു ഹാപ്പിയായി മാറും സുഖമായി ജീവിക്കും എന്ന് അദ്ദേഹം മറുപടി നൽകി.
Comments