ബെയ്ജിംഗ് : ചൈനയിൽ യാത്രാ വിമാനം തകർന്നു വീണു. ചൈന ഈസ്റ്റേൺ എയർലൈൻസിന്റെ ബോയിംഗ് 737 വിമാനമാണ് തകർന്നത് വീണത്. ആളപായം സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല.
ഗ്വാംഗ്സിയിലെ വനമേഖലയിലാണ് വിമാനം തകർന്ന് വീണത്. ഇത് പ്രദേശത്ത് തീ പടരുന്നതിന് കാരണമായി. 133 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. രക്ഷാപ്രവർത്തനങ്ങൾക്കായി പ്രദേശത്തേക്ക് റെസ്ക്യൂ ടീം അംഗങ്ങൾ പുറപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
കുൻമിംഗിൽ നിന്നുമാണ് യാത്രികരുമായി വിമാനം പുറപ്പെട്ടത്. പറന്ന് ഉയർന്ന് അൽപ്പനേരത്തിനുള്ളിൽ വിമാനവുമായുള്ള ബന്ധം നഷ്ടമാകുകയായിരുന്നു.
Comments