തിരുവനന്തപുരം: സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ ശശി തരൂരിനും, കെ.വി തോമസിനും ഹൈക്കമാൻഡ് അനുമതി നിഷേധിച്ചതിൽ പരിഹാസവുമായി സന്ദീപ് വാര്യർ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് ശശി തരൂരിനും, കെ.വി തോമസിനും അനുമതി നിഷേധിച്ചത്.
‘തരൂരിനും തോമസ് മാഷ്‌ക്കും പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ കോൺഗ്രസ് പാർട്ടിയുടെ അനുമതിയില്ല. ഇതെന്തൊരു പാർട്ടിയാണ്? രാഹുൽ ഗാന്ധിയും യെച്ചൂരിയും ഒരുമിച്ച് റാലി നടത്തിയാൽ ആഹാ. തോമസ് മാഷും തരൂരും പാർട്ടി കോൺഗ്രസിൽ പങ്കെടുത്താൽ ഓഹോ. വെറും Floccinaucinihilipilification അല്ലാതെന്ത്?’ എന്നായിരുന്നു സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്.
ഒന്നിനും മൂല്യം കൽപ്പിക്കാത്ത ശീലം എന്നാണ് സന്ദീപ് വാര്യർ ഉപയോഗിച്ച വാക്കിന്റെ അർത്ഥം. ശശി തരൂർ തന്നെയാണ് ഈ പദപ്രയോഗം മുൻപ് നടത്തിയിട്ടുളളത്. കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് പദങ്ങൾ പ്രയോഗിക്കുന്ന ശശി തരൂരിനുളള ട്രോൾ കൂടിയായി ഈ പദപ്രയോഗം
സിപിഎമ്മിന്റെ സെമിനാറിൽ പങ്കെടുക്കരുതെന്നും, ഇത് ലംഘിച്ചാൽ നടപടി ഉണ്ടാകുമെന്നും കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കമാൻഡും നേതാക്കൾക്ക് അനുമതി നിഷേധിച്ചത്. സെമിനാറിൽ പങ്കെടുക്കാൻ ശശി തരൂരിന് പുറമെ രമേശ് ചെന്നിത്തല, കെ വി തോമസ് എന്നിവരെ ക്ഷണിച്ചിട്ടുണ്ട്. സെമിനാറിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് സോണിയയോട് സംസാരിച്ച് തീരുമാനിക്കുമെന്ന നിലപാടിലായിരുന്നു ശശി തരൂർ.
Comments