കൊച്ചി: പാലക്കാട്ടെ ആർഎസ്എസ് സ്വയം സേവകൻ സഞ്ജിത്തിന്റെ കൊലപാതകക്കേസ് സിബിഐ അന്വേഷിക്കേണ്ടതാണെന്ന് നിരീക്ഷിച്ച് ഹൈക്കോടതി. അന്വേഷണം സിബിഐയ്‌ക്ക് കൈമാറണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നീരീക്ഷണം. ഹർജി വിധി പറയാനായി മാറ്റി.
സഞ്ജിത്തിന്റെ ഭാര്യ അർഷികയായിരുന്നു കോടതിയിൽ അപ്പീൽ സമർപ്പിച്ചത്. കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു സംസ്ഥാന സർക്കാർ നിലപാട്. അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ഈ അവസരത്തിൽ കേന്ദ്ര ഏജൻസിക്ക് കേസ് കൈമാറേണ്ടതില്ലെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
എന്നാൽ കൊലപാതകത്തിന് പിന്നിൽ നിരോധിത സംഘടനകളാണെന്നും അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിക്കേണ്ടതിനാൽ സിബിഐയ്‌ക്ക് നൽകണമെന്നുമാണ് ഹർജിയിൽ പറയുന്നത്. സഞ്ജിത്തിനെ രാഷ്‌ട്രീയ വിരോധം കാരണം കൊലപ്പെടുത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
Comments