കൊൽക്കത്ത: പശ്ചിമബംഗാളിലെ ബിർഭൂമിൽ ഉണ്ടായ സംഘർഷത്തിൽ സംസ്ഥാനത്തെ ക്രമസമാധാനം ഉറപ്പുവരുത്താൻ കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ ആവശ്യപ്പെട്ട്പശ്ചിമ ബംഗാളിലെ ബിജെപി എംപിമാർ. ഇക്കാര്യം ചൂണ്ടിക്കാട്ടി അമിത് ഷായ്‌ക്ക് എംപിമാർ കത്തയച്ചു.
ഏറെ വേദനയോടെ , പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പിന് ശേഷമുള്ള അനിയന്ത്രിതമായ അക്രമങ്ങളിലേക്കും സംസ്ഥാനത്തെ ക്രമസമാധാന നില അതിവേഗം വഷളാവുന്നതിലേക്കും താങ്കളുടെ ശ്രദ്ധ ക്ഷണിക്കാനാണ് ഞങ്ങൾ ഇത് എഴുതുന്നതെന്ന് പറഞ്ഞായിരുന്നു കത്ത് ആരംഭിച്ചത്. സംസ്ഥാനത്ത് 50 ലധികം ബിജെപി പ്രവർത്തകരെ തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടകൾ കൊലപ്പെടുത്തിയെന്ന് എംപിമാർ കത്തിൽ പറയുന്നു.
മാർച്ച് 19 ന് കശ്മീർ ഫയൽസ് സിനിമ കണ്ട് മടങ്ങുകയായിരുന്ന, ജഗനാഥ് സർക്കാറിനെ വധിക്കാൻ ശ്രമം നടന്നു. ഭരണക്ഷിയുടെ പിന്തുണയുള്ള രാഷ്‌ട്രീയ ഭീകരർ അദ്ദേഹത്തിന് െേര ബോബെറിഞ്ഞു. ഭാഗ്യവശാൽ അദ്ദേഹം ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു. കഴിഞ്ഞ രാത്രി ബിർഭൂം ജില്ലയിലെ രാംപൂർഹത്തിൽ നടന്ന ആക്രമണത്തിൽ 10 പേരെ ജീവനോടെ ചുട്ടു കൊന്നുവെന്ന് കത്തിൽ എംപിമാർ ചൂണ്ടിക്കാട്ടി.
രാഷ്‌ട്രീയ പ്രശ്‌നങ്ങൾ തീർക്കാനും സാധാരണക്കാരിൽ ഭീതി പടർത്താനും തൃണമൂൽ കോൺഗ്രസ് തീവ്രവാദികളെ സജീവമായി ഉപയോഗിക്കുന്നുണ്ടെന്ന് എംപിമാർ കത്തിൽ ആരോപിച്ചു. സംസ്ഥാനത്ത് വഷളായിക്കൊണ്ടിരിക്കുന്ന ക്രമസമാധാനനില മനസിലാക്കാനും അക്രമ പരമ്പര നിയന്ത്രണത്തിലാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും എംപിമാർ അഭ്യർത്ഥിച്ചു. സാധാരണക്കാരുടെ ജീവൻ അപകടത്തിലാവുന്നത് തങ്ങൾക്ക് അനുവദിക്കാനാവില്ലെന്നും സമയോചിതമായി ഇടപെടണമെന്നും എംപിമാർ അഭ്യർത്ഥിച്ചു.
കഴിഞ്ഞ ദിവസം പ്രദേശത്ത് തൃണമൂൽ കോൺഗ്രസ് നേതാവിനെ അക്രമികൾ കൊലപ്പെടുത്തിയിരുന്നു. പഞ്ചായത്ത് അംഗത്തെ പെട്രോൾ ബോംബ് എറിഞ്ഞാണ് കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് അർദ്ധരാത്രി വീടുകൾക്ക് തീവെച്ചത്. സംഭവത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് ആണെന്നാണ് ആരോപണം.
രാംപൂർഹട്ടിലെ ബോഗ്തൂയ് ഗ്രാമത്തിലാണ് സംഭവം. ഏഴ് മൃതദേഹങ്ങൾ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ബാക്കിയുളളവർ ആശുപത്രിയിൽ വെച്ചാണ് മരിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം.വിഷയം ഇന്ന് പശ്ചിമബംഗാൾ നിയമസഭയിലും ബിജെപി ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി മമത ബാനർജി വിഷയത്തിൽ പ്രസ്താവന നടത്തണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം. ശൂന്യവേളയിൽ വിഷയം ഉന്നയിക്കാൻ ബിജെപി എംഎൽഎ ശങ്കർ ഘോഷ് അനുവാദം തേടിയെങ്കിലും ലിസ്റ്റ് ചെയ്തിട്ടില്ലെന്ന കാരണം പറഞ്ഞ് സ്പീക്കർ അനുമതി നിഷേധിക്കുകയായിരുന്നു.
















Comments