മറവി മനുഷ്യസഹജമാണ് . ചിലർ ഓഫീസ് ഐഡി കാർഡ് , ടിഫിൻ ബോക്സുകൾ എന്നിവയൊക്കെ മറക്കാറുണ്ട് . എന്നാൽ ഇവിടെ ഒരാൾ മറന്നത് 67 കോടി അടിച്ച ലോട്ടറി ടിക്കറ്റാണ് .അമേരിക്കയിലെ ഒറിഗോണിലാണ് സംഭവം .
കഴിഞ്ഞ വർഷം ഡിസംബർ 24നാണ് വിൽബർ ബ്രൗൺ ഈ ടിക്കറ്റ് വാങ്ങിയത്. ആദ്യം ഈ ലോട്ടറിയെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും തന്റെ സുഹൃത്തിൽ നിന്ന് മനസ്സിലാക്കി. തുടർന്നാണ് വിൽബർ 25 ഡോളറിന് ടിക്കറ്റ് വാങ്ങിയത് . ആദ്യം ടിക്കറ്റ് സൂക്ഷിച്ചൊക്കെ വച്ചെങ്കിലും പിന്നീട് ഇക്കാര്യം മറന്നു.
കഴിഞ്ഞ മാസം വീണ്ടും ലോട്ടറി ടിക്കറ്റ് വാങ്ങിയ സ്ഥലത്തേക്ക് പോയപ്പോഴാണ് വിൽബർ ലോട്ടറി അടിച്ച കാര്യം അറിയുന്നത് . ടിക്കറ്റ് നമ്പർ പരിശോധിച്ചപ്പോൾ ‘കസ്റ്റമർ സർവീസിലേക്ക് പോകുക’ എന്നെഴുതിയ സന്ദേശം പ്രത്യക്ഷപ്പെട്ടു. പിന്നീടാണ് കോടികളുടെ വിജയിയായ വിവരം അറിഞ്ഞത്. 8.9 മില്യൺ ഡോളറാണ് അദ്ദേഹം നേടിയത്. ഇന്ത്യൻ കറൻസി പ്രകാരം ഈ തുക ഏകദേശം 67 കോടി രൂപയാണ്.
Comments