കേന്ദ്രസർവ്വകലാശാലകളിലെ ബിരുദ പ്രവേശനത്തിന് പ്ലസ്ടു മാർക്ക് നോക്കില്ല: ഇനി പൊതു പരീക്ഷ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേന്ദ്രസർവ്വകലാശാലകളിലെ ബിരുദ പ്രവേശനത്തിന് പ്ലസ്ടു മാർക്ക് നോക്കില്ല: ഇനി പൊതു പരീക്ഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2022, 07:32 am IST
M Jagadesh Kumar

M Jagadesh Kumar

Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അടുത്ത അദ്ധ്യയന വർഷം (2022-23) മുതൽ കേന്ദ്രസർവ്വകലാശാലകളിൽ ബിരുദ പ്രവേശനത്തിന് പൊതുപ്രവേശന പരീക്ഷ. പ്ലസ് ടു മാർക്കുകൾ പ്രവേശനത്തിന് മാനദണ്ഡമായിരിക്കില്ല. മലയാളം അടക്കം 13 പ്രാദേശിക ഭാഷകളിൽ പരീക്ഷ നടത്തും. ഓൺലൈനായിട്ടാകും പരീക്ഷയെന്നും യുജിസി അറിയിച്ചു. പൊതു പ്രവേശന പരീക്ഷയ്‌ക്ക് ഏപ്രിൽ ആദ്യ ആഴ്ച മുതൽ അപേക്ഷിക്കാം.

എല്ലാ കേന്ദ്രസർവ്വകലാശാലകളിലും പൊതുപരീക്ഷയുടെ അടിസ്ഥാനത്തിൽ മാത്രം പ്രവേശനം നടത്തണമെന്ന് യുജിസി നിർദ്ദേശിച്ചിട്ടുണ്ട്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, അസമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു എന്നീ ഭാഷകളിലാണ് പരീക്ഷ നടത്തുക. പരീക്ഷയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ വെബ്‌സൈറ്റിൽ ലഭിക്കും.

കേന്ദ്രസർവ്വകലാശാലകളിലും അവയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലുമാണ് പൊതു പരീക്ഷ. പന്ത്രണ്ടാം ക്ലാസിലെ സിലബസ് അടിസ്ഥാനമാക്കിയുള്ള കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ ജൂലൈ ആദ്യവാരമാകും നടത്തുക. ബോർഡ് പരീക്ഷയിൽ നിശ്ചിതശതമാനം മാർക്ക് വാങ്ങിക്കുന്നവർക്ക് മാത്രമെ പൊതു പരീക്ഷ എഴുതുവാൻ സാധിക്കുകയുള്ളൂ.

ഡിഗ്രി അടക്കമുള്ള പ്രവേശനങ്ങളിൽ പ്ലസ്ടൂ പരീക്ഷാ മാർക്കിന് ഇനി വെയ്‌റ്റേജ് ലഭിക്കില്ലെന്ന് യുജിസി ചെയർമാൻ എം ജഗദീഷ് കുമാർ അറിയിച്ചു. പൊതു പരീക്ഷ വരുന്നതോടെ വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ഥ രീതിയിൽ പഠിച്ച വിദ്യാർത്ഥികൾക്ക് കേന്ദ്രസർവ്വകലാശാലകളിലും അഫിലിയേറ്റ് ചെയ്ത കോളേജുകളിലും പഠിക്കാൻ തുല്യ അവസരം ലഭിക്കും. പ്രവേശനങ്ങൾക്ക് പല പരീക്ഷ എഴുതേണ്ടി വരില്ലെന്നും അദ്ദേഹം അറിയിച്ചു.

Tags: central govtcentral universityUGCdegree
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies