ന്യൂഡല്‍ഹി: സില്‍വര്‍ലൈന്‍ പ്രതിഷേധത്തിന്റെ പേരില്‍ കോണ്‍ഗ്രസ് എംപിമാര്‍ നടത്തിയ മാര്‍ച്ചില്‍ ഹൈഡി ഈഡന്‍ എംപിക്ക് പോലീസിന്റെ അടി കിട്ടിയെന്ന വാദം പൊളിയുന്നു. മറ്റൊരു മാദ്ധ്യമത്തിന്റെ ക്യാമറയിലാണ് യഥാര്‍ത്ഥത്തില്‍ ഹൈബി ഈഡന്റെ മുഖം തട്ടുന്നത്. തൊട്ട് അടുത്ത് നിന്ന് ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയായിരുന്ന മറ്റൊരു ചാനലിന്റെ വീഡിയോയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്. എന്നാല്‍ ഹൈബി ഈഡനെ പോലീസ് മുഖത്തടിച്ചു എന്ന പേരിലാണ് പല മലയാള മാദ്ധ്യമങ്ങളിലും സ്‌ക്രോള്‍ പോകുന്നത്. ഉന്തിന്റേയും തള്ളിന്റേയും ഇടയില്‍ പെട്ടിട്ടാണ് ഹൈബിയുടെ മുഖം ക്യാമറയില്‍ തട്ടുന്നത്.
അടികിട്ടിയ ഉടനെ തന്നെ ഹൈബി മുഖം പൊത്തുന്നതും, അല്‍പ്പനേരത്തേക്ക് സ്തബ്ധനായി പോകുന്നതും രണ്ട് ചാനലിന്റേയും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. എംപിമാരും പോലീസും തമ്മിലുള്ള ഉന്തും തള്ളും ചിത്രീകരിക്കുന്നതിനായി ചാനലുകളും സ്ഥലത്ത് വലിയ രീതിയില്‍ ഉന്തും തള്ളും ഉണ്ടാക്കിയിരുന്നു. ഇതിനിടെയാണ് അബദ്ധത്തില്‍ ഹൈബി ചെന്ന് ക്യാമറയിലേക്ക് ഇടിച്ച് വീഴുന്നത്.
എന്നാല്‍ ക്യാമറ തട്ടിയതിനെയാണ് കോണ്‍ഗ്രസ് എംപിമാരും ചാനലുകളും വക്രീകരിച്ച് പോലീസിന്റെ അടികൊണ്ടു എന്ന രീതിയില്‍ ആക്കിയത്. സുരക്ഷാ കാരണങ്ങള്‍ കൊണ്ട് പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധ പ്രകടനം അനുവദിക്കില്ലെന്ന് പോലീസുകാര്‍ എംപിമാരോട് പറഞ്ഞിരുന്നു. തുടര്‍ന്ന് പ്രകടനം ബാരിക്കേഡ് വച്ച് പോലീസ് തടഞ്ഞു. എംപിമാര്‍ ഇതിന് മുകളില്‍ കയറി നിന്ന് പോലീസിനെ വെല്ലുവിളിക്കുകയായിരുന്നു. ഇതും മറികടന്ന് എംപിമാര്‍ പോയതോടെയാണ് ഇരുകൂട്ടരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായത്.
അതേസമയം തന്നെ പോലീസ് അടിച്ചുവെന്ന ഹൈബിയുടെ ആരോപണങ്ങള്‍ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിലും വലിയ ട്രോളുകളാണ് ഉയരുന്നത്. അല്ലെങ്കിലും ഒരടിയുടെ കുറവ് ഉണ്ടായിരുന്നു, ഇനി കോളേജ് ഇലക്ഷന് നില്‍ക്കാന്‍ ഉള്ള ഉദ്ദേശമാണോ എന്നാണ് ഒരാള്‍ ചോദിക്കുന്നത്. പോലീസിന്റെ മെക്കിട്ട് കേറി അടി കിട്ടാതായപ്പോ, ക്യാമറാമാന്റെ നെഞ്ചത്തോട്ട് കയറാന്‍ എംപി ഒന്ന് ശ്രമിച്ച് നോക്കിയതാണെന്നാണ് മറ്റൊരാളുടെ പരിഹാസം.
















Comments