ഹൈബിയെ അടിച്ചത് ക്യാമറയോ ? പോലീസ് അടിച്ചെന്ന പ്രചാരണം പൊളിച്ച് ദൃശ്യങ്ങൾ പുറത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹൈബിയെ അടിച്ചത് ക്യാമറയോ ? പോലീസ് അടിച്ചെന്ന പ്രചാരണം പൊളിച്ച് ദൃശ്യങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2022, 12:48 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: സില്‍വര്‍ലൈന്‍ പ്രതിഷേധത്തിന്റെ പേരില്‍ കോണ്‍ഗ്രസ് എംപിമാര്‍ നടത്തിയ മാര്‍ച്ചില്‍ ഹൈഡി ഈഡന്‍ എംപിക്ക് പോലീസിന്റെ അടി കിട്ടിയെന്ന വാദം പൊളിയുന്നു. മറ്റൊരു മാദ്ധ്യമത്തിന്റെ ക്യാമറയിലാണ് യഥാര്‍ത്ഥത്തില്‍ ഹൈബി ഈഡന്റെ മുഖം തട്ടുന്നത്. തൊട്ട് അടുത്ത് നിന്ന് ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയായിരുന്ന മറ്റൊരു ചാനലിന്റെ വീഡിയോയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്. എന്നാല്‍ ഹൈബി ഈഡനെ പോലീസ് മുഖത്തടിച്ചു എന്ന പേരിലാണ് പല മലയാള മാദ്ധ്യമങ്ങളിലും സ്‌ക്രോള്‍ പോകുന്നത്. ഉന്തിന്റേയും തള്ളിന്റേയും ഇടയില്‍ പെട്ടിട്ടാണ് ഹൈബിയുടെ മുഖം ക്യാമറയില്‍ തട്ടുന്നത്.

അടികിട്ടിയ ഉടനെ തന്നെ ഹൈബി മുഖം പൊത്തുന്നതും, അല്‍പ്പനേരത്തേക്ക് സ്തബ്ധനായി പോകുന്നതും രണ്ട് ചാനലിന്റേയും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. എംപിമാരും പോലീസും തമ്മിലുള്ള ഉന്തും തള്ളും ചിത്രീകരിക്കുന്നതിനായി ചാനലുകളും സ്ഥലത്ത് വലിയ രീതിയില്‍ ഉന്തും തള്ളും ഉണ്ടാക്കിയിരുന്നു. ഇതിനിടെയാണ് അബദ്ധത്തില്‍ ഹൈബി ചെന്ന് ക്യാമറയിലേക്ക് ഇടിച്ച് വീഴുന്നത്.

എന്നാല്‍ ക്യാമറ തട്ടിയതിനെയാണ് കോണ്‍ഗ്രസ് എംപിമാരും ചാനലുകളും വക്രീകരിച്ച് പോലീസിന്റെ അടികൊണ്ടു എന്ന രീതിയില്‍ ആക്കിയത്. സുരക്ഷാ കാരണങ്ങള്‍ കൊണ്ട് പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധ പ്രകടനം അനുവദിക്കില്ലെന്ന് പോലീസുകാര്‍ എംപിമാരോട് പറഞ്ഞിരുന്നു. തുടര്‍ന്ന് പ്രകടനം ബാരിക്കേഡ് വച്ച് പോലീസ് തടഞ്ഞു. എംപിമാര്‍ ഇതിന് മുകളില്‍ കയറി നിന്ന് പോലീസിനെ വെല്ലുവിളിക്കുകയായിരുന്നു. ഇതും മറികടന്ന് എംപിമാര്‍ പോയതോടെയാണ് ഇരുകൂട്ടരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായത്.

അതേസമയം തന്നെ പോലീസ് അടിച്ചുവെന്ന ഹൈബിയുടെ ആരോപണങ്ങള്‍ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിലും വലിയ ട്രോളുകളാണ് ഉയരുന്നത്. അല്ലെങ്കിലും ഒരടിയുടെ കുറവ് ഉണ്ടായിരുന്നു, ഇനി കോളേജ് ഇലക്ഷന് നില്‍ക്കാന്‍ ഉള്ള ഉദ്ദേശമാണോ എന്നാണ് ഒരാള്‍ ചോദിക്കുന്നത്. പോലീസിന്റെ മെക്കിട്ട് കേറി അടി കിട്ടാതായപ്പോ, ക്യാമറാമാന്റെ നെഞ്ചത്തോട്ട് കയറാന്‍ എംപി ഒന്ന് ശ്രമിച്ച് നോക്കിയതാണെന്നാണ് മറ്റൊരാളുടെ പരിഹാസം.

ഹൈബി ഈഡന്റെ മുഖത്ത് ക്യാമറ തട്ടുന്ന ദൃശ്യം:- 

Tags: PARLAMENTk rail
ShareTweetSendShare

More News from this section

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies