തൃശ്ശൂർ: ഐഎസ്എൽ മത്സരം കാണുന്നതിനിടെ യുവാവിനെ മർദ്ദിച്ച സംഭവത്തിൽ ഒൻപത് പേർ അറസ്റ്റിൽ. ഇരിങ്ങാലക്കുട പട്ടേപ്പാടത്താണ് ഐഎസ്എൽ ഫൈനൽ മത്സരം കാണാനെത്തിയ യുവാവിനെ പ്രതികൾ മർദ്ദിച്ചത്. പട്ടേപ്പാടം സ്വദേശികൾ ആയ അൻസിൽ, ശ്രീനി, പവൻ ആകർഷ്, ഹുസൈൻ സാലിഹ്, മിഥുൻ, സുൽഫിക്കർ, മുഹമ്മദ് ഷഹ്നാദ് എന്നിവരാണ് പിടിയിൽ ആയത്.
ആക്രമണത്തിൽ യുവാവിന്റെ നട്ടെല്ലിന് ഗുരുതര പരിക്കേറ്റിരുന്നു. മാർച്ച് 20ന് വൈകീട്ട് ഒൻപതരയോടെയായിരുന്നു ആക്രമണം നടന്നത്. പട്ടേപ്പാടം സെന്ററിൽ വലിയ സ്‌ക്രീനിൽ ഫൈനൽ മത്സര പ്രദർശനത്തിനിടയിൽ ആയിരുന്നു ആക്രമണം.
ഹൈദരാബാദ് ടീമിന് അനുകൂലമായി ജയ് വിളിച്ചുവെന്ന് ആരോപിച്ചാണ് ആക്രമണം. അക്രമത്തിൽ പരിക്കേറ്റ സുധീഷ് ചികിത്സയിലാണ്.
















Comments