തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോട് ട്രോൾ നിരോധിക്കാൻ ആവശ്യപ്പെട്ടിട്ട് ഒരു പ്രതികരണവും ലഭിച്ചില്ലെന്ന് നടി ഗായത്രി സുരേഷ്. മുഖ്യമന്ത്രിയ്‌ക്ക് മറ്റു തിരക്കുകൾ ഒരുപാട് ഉണ്ടെന്നും തന്റെ തിരക്കുകൾ നോക്കിയിരിക്കുകയല്ലെന്നും ഗായന്ത്രി സുരേഷ് പറഞ്ഞു. ദൃശ്യത്തിലെ മോഹൻലാലിനെ പോലെ താൻ ഫാന്റസിയിൽ ജീവിക്കുന്ന ആളാണ്. സിനിമയിലെ പോലെ നായികയും നായകനും പോരാടുന്നതൊക്കെ കണ്ട് അതുപോലെ ആവണമെന്ന് കരുതി. അങ്ങനെയാണ് മുഖ്യമന്ത്രിയ്‌ക്ക് കത്തയച്ചതെന്നും ഗായത്രി സുരേഷ് പറഞ്ഞു.
വിനായകന്റെ മീടൂ പരാമർശത്തിലും ഗായത്രി പ്രതികരിച്ചു. വിനായകന്റെ വാക്കുകൾ അരോചകം തന്നെയാണെന്നാണ് ഗായത്രി സുരേഷ് പറഞ്ഞത്. എന്നാൽ ഈ വിഷയത്തിൽ വിമർശനം ഒരുപാട് ഉന്നയിക്കേണ്ട കാര്യമില്ല. പുരുഷന്മാരാണ്, അവർ പലതും പറയും. തന്നോടായിരുന്നു ഇങ്ങനെ ഒരു ചോദ്യം വന്നതെങ്കിൽ ലാഘവത്തോടെ മറുപടി നൽകുമായിരുന്നുവെന്നും ഗായത്രി സുരേഷ് പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗായന്ത്രി സുരേഷിന്റെ പ്രതികരണം.
മാർച്ച് 25ന് പുറത്തിറങ്ങുന്ന എസ്‌കേപ്പാണ് ഗായത്രിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. നവാഗതനായ സർഷിക് റോഷനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു രാത്രി അപ്രതീക്ഷിതമായി വീട്ടിൽ മുഖംമൂടി ധരിച്ചെത്തുന്ന സൈക്കോ കൊലയാളിയും അവിടെ അകപ്പെട്ടുപോകുന്ന ഗർഭിണിയും സുഹൃത്തും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ഗായത്രി സുരേഷാണ് ഗർഭിണിയുടെ വേഷത്തിൽ ചിത്രത്തിലെത്തുന്നത്.
Comments