തിരുവനന്തപുരം: വിതുരയിൽ നാട്ടുകാരും റിസോർട്ടുകാരും തമ്മിൽ സംഘർഷം. റിസോർട്ടിൽ എത്തിയവർ സ്ത്രീകളുടെ കുളിക്കടവിൽ നഗ്നരായി കുളിച്ചത് നാട്ടുകാർ ചോദ്യം ചെയ്തതാണ് സംഘർഷത്തിന് കാരണമായത്. സംഘർഷത്തിൽ ഇരു കൂട്ടർക്കും പരിക്കേറ്റു.
വിതുര ചെറ്റച്ചൽ ആറ്റിന്റെ കരയിൽ പേട്ട സ്വദേശിയായ സുജിത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കഴിഞ്ഞ ഒരു വർഷമായി റിസോർട്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഘമിക്കുകയാണ്. ഇന്നലെ വൈകീട്ട് ഇവിടെയെത്തിയ തിരുവനന്തപുരം സ്വദേശികളായ രണ്ടുപേർ മദ്യപിച്ച് സ്ത്രീകളുടെ കുൡടവിൽ കുളിക്കാനിറങ്ങി.
ഇത് നാട്ടുകാരിലൊരാൾ ചോദ്യം ചെയ്തു.വിവരമറിഞ്ഞ് കൂടുതൽ നാട്ടുകാർ എത്തിയതോടെ വാക്കേറ്റം കൈയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു.തുടർന്ന് പോലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്.സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി പരാതിയുണ്ട് നാട്ടുകാരിലൊരാളുടെ തലയ്ക്ക് മുറിവേറ്റതായാണ് റിപ്പോർട്ട്.
അതേസമയം നേരത്തെ ആറ്റിലെ ദൃശ്യങ്ങൾ പകർത്തുന്ന രീതിയിൽ ക്യാമറ സ്ഥാപിച്ചെന്ന് ആരോപിച്ച് നാട്ടുകാരും റിസോർട്ട് ഉടമയും തമ്മിൽ സംഘർഷം ഉണ്ടായതായാണ് വിവരം.
Comments