ബെയ്ജിംഗ്: ചൈനയിൽ തകർന്നുവീണ വിമാനത്തിലെ 132 യാത്രികരും കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ചൈന. ചൈന ഈസ്റ്റേൺ എയർലൈനിന്റെ എംയു5735 എന്ന വിമാനം ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു തകർന്ന് വീണത്. കുൻമിംഗിൽ നിന്നും ഗുംഗ്ഷോവിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.
അപകടത്തിൽ എല്ലാവരും മരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും ചൈന ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. ആകെ 123 യാത്രക്കാരും ഒമ്പത് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും അപകടത്തിൽ മരിച്ചതായി വ്യോമയാന മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. മരിച്ചയാളുകളിൽ 120 പേരുടെ ഡിഎൻഎ പരിശോധന പൂർത്തിയാകുകയും തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം വിമാനത്തിന്റെ ആദ്യത്തെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തിരുന്നു. ഇതിൽ നിന്നും ലഭിച്ച വിവരങ്ങൾ പ്രകാരം അപകടത്തിൽ ദുരൂഹതയുണ്ടെന്നാണ് നിഗമനം. വിമാനം അമിത വേഗതയിൽ സഞ്ചരിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
















Comments