ദിലീപിന്റെ ഫോണിൽ നിന്നും വിവരങ്ങൾ മായിച്ചു; നീക്കം അഭിഭാഷകരുടെ നിർദ്ദേശത്തെ തുടർന്ന്, ദിലീപിനെതിരെ ഹാക്കറുടെ നിർണ്ണായക മൊഴി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദിലീപിന്റെ ഫോണിൽ നിന്നും വിവരങ്ങൾ മായിച്ചു; നീക്കം അഭിഭാഷകരുടെ നിർദ്ദേശത്തെ തുടർന്ന്, ദിലീപിനെതിരെ ഹാക്കറുടെ നിർണ്ണായക മൊഴി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2022, 06:59 am IST
FacebookTwitterWhatsAppTelegram

കൊച്ചി: വധഗൂഢാലോചനാ കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണിലെ വിവരങ്ങൾ മായിച്ചു കളയാൻ സഹായിച്ചുവെന്ന് ഐടി വിദഗ്ധനും ഹാക്കറുമായ സായ് ശങ്കർ. അഭിഭാഷകരുടെ നിർദ്ദേശം അനുസരിച്ച് ദിലീപിന്റെ ഫോണിൽ നിന്നും നിർണ്ണായക വിവരങ്ങൾ സായ് ശങ്കർ നശിപ്പിച്ചുവെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ഇക്കാര്യം സായ് ശങ്കർ സമ്മതിച്ചതായും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

ദിലീപിന്റെ ഫോണിൽ നിന്നും സായ് ശങ്കറാണ് രേഖകളെല്ലാം മാറ്റിയത്. പകർപ്പെടുക്കാൻ അനുവാദമില്ലാത്ത രേഖകളും ഫോണിലുണ്ടായിരുന്നുവെന്നാണ് സൂചന. ഇവയെങ്ങനെ ദിലീപിന്റെ ഫോണിൽ വന്നു എന്നതിൽ അന്വേഷണം നടത്തും. വിചാരണ കോടതിയിലെ രേഖകളും നീക്കം ചെയ്തവയിൽ ഉൾപ്പെടുന്നു. ചില കോടതി രേഖകൾ സായ് ശങ്കറിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നുവെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

ദിലീപിന്റെ ഫോണിൽ നിന്ന് നീക്കിയ ചില വിവരങ്ങൾ സായ് ശങ്കർ സ്വന്തം സിസ്റ്റത്തിലേക്ക് കോപ്പി ചെയ്തിട്ടുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നു. സായിയുടെ വീട്ടിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഫോണുകൾ, ഐപാഡ് എന്നിവ കസ്റ്റഡിയിലടുത്ത് പരിശോധനയ്‌ക്ക് നൽകിയിട്ടുണ്ട്. പരിശോധന ഫലം ലഭിക്കുമ്പോൾ കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്ന് അന്വേഷണ സംഘം പറയുന്നു.

ദിലീപ് കോടതിയ്‌ക്ക് കൈമാറാത്ത വിവരങ്ങൾ സായ് ശങ്കറിന്റെ കൈവശമുണ്ടെന്നാണ് വിവരം. നടനറിയാതെയാണ് ഇയാൾ വിവരങ്ങൾ കൈവശപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. ഫോണിലെ പ്രധാനപ്പെട്ട വിവരങ്ങളൊക്കെ കൊച്ചിയിലെ അഭിഭാഷകന്റെ ഓഫീസിൽ വെച്ചും ഒരു സ്വകാര്യ ഹോട്ടലിൽ വെച്ചും സായ്ശങ്കറിന്റെ സഹായത്തോടെ മായ്ച്ച് കളഞ്ഞു എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

Tags: DileepHACKERBHAVANASAI SHANKERACTRESS ATAACK CASE
ShareTweetSendShare

More News from this section

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

Latest News

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies