ഭോപ്പാൽ : യുവമോർച്ച പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദ്വിഗ്‌വിജയ് സിംഗ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. ഒരു വർഷത്തെ തടവിനാണ് കോടതി ശിക്ഷിച്ചത്. 2011 ലെ കേസുമായി ബന്ധപ്പെട്ടാണ് കോടതിയുടെ വിധി പ്രസ്താവം.
യുവമോർച്ചയുടെ പ്രതിഷേധ പ്രകടനത്തിനിടെ ആക്രമിച്ചെന്ന കേസിലാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി. ദ്വിഗ്‌വിജയ് സിംഗിന് പുറമേ സംഭവത്തിൽ പങ്കുള്ള അഞ്ച് കോൺഗ്രസ് നേതാക്കൾക്കും തടവ് ശിക്ഷ വിധിച്ചു. പിന്നീട് പിന്നീട് 25,000 രൂപയുടെ സ്വന്തം ആൾ ജാമ്യത്തിൽ ഇവർക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
അതേസമയം കോടതി വിധിയിൽ ഒന്നും പ്രതികരിക്കാനില്ലെന്ന് ദ്വിഗ്‌വിജയ് സിംഗ് പറഞ്ഞു. കോടതി വിധിയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments