തിരുവനന്തപുരം : കെ- റെയിലിനെതിരെ കോൺഗ്രസ് എംപി കെ. മുരളീധരൻ. സർക്കാരിന് മറ്റൊന്നും വേണ്ട കെ-റെയിൽ മാത്രം മതിയെന്ന നിലപാട് ആണെന്ന് അദ്ദേഹം വിമർശിച്ചു. കിറ്റ് കണ്ട് വോട്ട് ചെയ്തവർക്ക് സർക്കാർ കുറ്റി സമ്മാനമായി നൽകുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
സർക്കാർ സിൽവർലൈൻ പദ്ധിയ്‌ക്ക് പിന്നാലെയാണ്. പ്രാദേശിക വികസനം തടസ്സപ്പെടുന്നത് സർക്കാർ അറിയുന്നില്ല. സർക്കാരിന് എന്തിനാണ് ഈ വാശി. കെ- റെയിലിന് ജനങ്ങൾ എതിരാണെങ്കിൽ പിന്മാറുകയാണ് വേണ്ടത്. സിൽവർ ലൈൻ നടപ്പാക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതേ മനോഭാവമാണ് ശബരിമല വിഷയത്തിലും സർക്കാരിന് ഉണ്ടായിരുന്നത്. സർക്കാർ വർഗ്ഗീയത ആളിക്കത്തിക്കാൻ ശ്രമിച്ചു. എന്തോ മാനസിക തകരാർ വന്ന പോലെയാണ് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം കണ്ടാൽ തോന്നുന്നതെന്നും മുരളീധരൻ വ്യക്തമാക്കി.
Comments