ഭുവനേശ്വർ : ബ്രഹ്മോസിന് പിന്നാലെ മറ്റൊരു മിസൈലിന്റെ കൂടി പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഡിആർഡിഒ. വ്യോമവേധാ മിസൈലിന്റെ പരീക്ഷണമാണ് ഇക്കുറി വിജയകരമായി പൂർത്തിയാക്കിയത്. ഒഡീഷയിലെ ബലസോറിൽ നിന്നായിരുന്നു പരീക്ഷണം.
ഡിആർഡിഒ ട്വിറ്ററിലൂടെയാണ് പരീക്ഷണം വിജയകരമായെന്ന് അറിയിച്ചത്. രാവിലെ 10.30 ഓടെ ഐടിആറിൽ നിന്നായിരുന്നു മിസൈൽ വിക്ഷേപണം. ലക്ഷ്യം കൃത്യമായി ഭേദിച്ചുകൊണ്ടായിരുന്നു മിസൈൽ കരുത്ത് തെളിയിച്ചതെന്ന് ഡിആർഡിഒ വ്യക്തമാക്കി. ഇതിന് മുൻപ് ജനുവരിയിൽ ബ്രഹ്മോസ് മിസൈലിന്റെ പരീക്ഷണമാണ് ഇവിടെ നിന്നും നടത്തിയത്.
കരേസനയ്ക്ക് വേണ്ടിയാണ് വ്യോമവേധാ മിസൈൽ സംവിധാനം ഡിആർഡിഒ വികസിപ്പിച്ചത്. കഴിഞ്ഞ ദിവസം ആൻഡമാൻ നിക്കോബാറിൽ നിന്നും സൂപ്പർ സോണിക് ക്രൂയിസ് മിസൈലിന്റെ പരീക്ഷണം വിജയകരമായിരുന്നു ഇതിന് പിന്നാലെയാണ് മറ്റൊരു മിസൈൽ പരീക്ഷണം കൂടി വിജയിക്കുന്നത്.
Comments