പ്രിയപ്പെട്ടവരുടെ വിവാഹനാളുകളിൽ എന്തെങ്കിലും പ്രത്യേകത കൊണ്ടുവരാൻ ആഗ്രഹിക്കുന്നവരാണ് നാം. വിവാഹ അലങ്കാരങ്ങളിലോ വസ്ത്രങ്ങളിലോ ചടങ്ങുകളിലോ എന്തെങ്കിലും മാറ്റം കൊണ്ടു വന്നേ അൽപ്പം കുസൃതി ഒപ്പിച്ചോ ചടങ്ങ് കൊഴുപ്പിക്കുന്നു.
എന്നാൽ ചിലിയിലെ സഹോദരങ്ങൾ വിവാഹദിനത്തിൽ ചെയ്ത കാര്യം അൽപ്പം കടന്നു പോയി. അതിഥികൾക്ക് നൽകിയ കേക്കിൽ കഞ്ചാവ് കലർത്തിയാണ് അവർ വിവാഹം ആഘോഷിച്ചത്.സഹോദരിയുടെ നിർദ്ദേശ പ്രകാരം സഹോദരൻ സർപ്രൈസ് ആയി കഞ്ചാവ് കലർത്തിയ കേക്ക് അതിഥികൾക്ക് നൽകുകയായിരുന്നു. 2015 ൽ ചിലിയിൽ കഞ്ചാവിന്റെ ഉപയോഗം നിയമാനുസൃതമാക്കിയതിനാൽ യുവവിനെതിരെ പോലീസ് കേസ് ഒന്നും എടുത്തിട്ടില്ല.
സാൻറിയാഗോ സ്വദേശിയായ അൽവാറോ റോഡ്രഗിസ് എന്ന 29കാരനാണ് സഹോദരിയുടെ വിവാഹത്തിന് ഏഴ് നിലയുള്ള പ്രത്യേക കേക്ക് നിർമ്മിച്ചത്. കേക്കിലെ ഏഴ് നിലകളിലെ ഒരു നിലയിലാണ് കഞ്ചാവ് വച്ചുള്ള പ്രത്യേക കേക്ക് തയ്യാറാക്കി വച്ചത്. ഇരുപതിലേറെ മണിക്കൂർ പണിപെട്ടാണ് ഇയാൾ ഈ ഗംഭീര കേക്ക് തയ്യാറാക്കിയത്. മനോഹരമായ വിവാഹകേക്കിൽ ബന്ധുക്കൾ ആരും തന്നെ ഇത്തരമൊരു പണി പ്രതീക്ഷിച്ചില്ലെന്നത് ഉറപ്പാണ്. പ്രായപൂർത്തിയായവർക്ക് മാത്രമാണ് ഈ പ്രത്യേക കേക്ക് വിളമ്പിയതെന്നാണ് അൽവാറോയുടെ വാദം.
സഹോദരിയും നവവരനും കേക്ക് മുറിക്കുന്നതും കഞ്ചാവ് കേക്ക് കഴിച്ച് അതിഥികളുടെ പ്രതികരണവും എല്ലാം അൽവാറോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതതോടെയാണ് കേക്കിൽ കഞ്ചാവുണ്ടായിരുന്നുവെന്നത് മറ്റു ബന്ധുക്കൾ അറിഞ്ഞത്. കഞ്ചാവ് കേക്ക് കഴിച്ച അതിഥികൾ എല്ലാരും ഗംഭീര പ്രകടനമാണ് നടത്തിയതെന്ന് യുവാവ് പറയുന്നു.
















Comments