ബംഗളൂരു : ഹിജാബ് വിവാദങ്ങൾക്കിടെ കർണാടകയിൽ എസ്എസ്എൽസി പരീക്ഷകൾ ഇന്ന് ആരംഭിക്കും. ഒന്നാം ഭാഷാ പേപ്പറോട് കൂടിയാണ് പരീക്ഷകൾക്ക് തുടക്കമാകുന്നത്. 8.76 ലക്ഷം വിദ്യാർത്ഥികളാണ് ഇക്കുറി പരീക്ഷ എഴുതുന്നത്.
സംസ്ഥാനത്ത് ഒട്ടാകെ 3,440 പരീക്ഷാ കേന്ദ്രങ്ങളാണ് ഉള്ളത്. 40,000 മുറികൾ പരീക്ഷ നടത്താൻ സജ്ജമാക്കി കഴിഞ്ഞു. ഇന്ന് ദേശീയ പണിമുടക്ക് ആണെങ്കിലും പരീക്ഷകളെ അത് ബാധിക്കില്ലെന്ന് സർക്കാർ അറിയിച്ചിരുന്നു. പരീക്ഷകൾ ഏപ്രിൽ 11 അവസാനിക്കും.
അതേസമയം ഹൈക്കോടതി വിധി നിലനിൽക്കുന്നതിനാൽ ഹിജാബ് ധരിച്ച് എത്തുന്ന വിദ്യാർത്ഥികളെ പരീക്ഷാ ഹാളിലേക്ക് കടത്തിവിടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് വ്യക്തമാക്കി. ഹിജാബ് ധരിച്ച് വിദ്യാർത്ഥികൾക്ക് സ്‌കൂളുകളിൽ എത്തുന്നതിൽ തടസ്സമില്ല. എന്നാൽ ക്ലാസുകളിലേക്ക് പ്രവേശിക്കുമ്പോൾ ഹിജാബ് ധരിക്കാൻ അനുവദിക്കില്ല. സമാനമായ രീതിയിൽ പരീക്ഷാ ഹാളുകളിലേക്കും പ്രവേശനം നൽകുന്നതല്ല. പരീക്ഷ ബഹിഷ്‌കരിക്കുന്നവർക്കായി ഇനി പരീക്ഷ നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
















Comments