കൊളംബോ: രണ്ടു ദിവസത്തെ നിർണ്ണായ സന്ദർശനത്തിന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ശ്രീലങ്കയിലെത്തി. ഇന്നലെ രാത്രി വൈകി കൊളംബോയിലെത്തിയ ജയശങ്കറിനെ ശ്രീലങ്കൻ വിദേശകാര്യമന്ത്രി ജി.എൽ.പെരിസും ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. ഇന്ന് നടക്കുന്ന വിദേശ കാര്യമന്ത്രാലയ ചർച്ചകളിൽ നിലവിലെ ശ്രീലങ്കയിലെ സാമ്പത്തിക വാണിജ്യ ആരോഗ്യ പ്രതിസന്ധിപരിഹാര വിഷയങ്ങളിൽ ചർച്ച നടക്കും. മാലിദ്വീപിലെ സന്ദർശനത്തിന് ശേഷമാണ് ജയശങ്കർ ശ്രീലങ്കയിലേക്ക് എത്തിയത്.
അടിയന്തിരമായി പരിഹരിക്കേണ്ട വിഷയങ്ങളും ജീവകാരുണ്യ പ്രവർത്തനവും ഇന്ന് നടക്കുന്ന ചർച്ചയിൽ ആദ്യം പരിഗണിക്കുമെന്നാണ് സൂചന. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള ശ്രീലങ്കയ്‌ക്ക് വിവിധ മേഖലയിൽ ഇന്ത്യ സഹായം നൽകിയതും അവലോകനം ചെയ്യും. ഒപ്പം ശ്രീലങ്കയ്‌ക്കായി അമേരിക്കയോടും ഐഎംഎഫിനോടും ഇന്ത്യ പ്രത്യേക അഭ്യാർത്ഥന നടത്തിയതും തുടർന്നുള്ള അന്താരാഷ്‌ട്രസഹായവും അവലോകനം ചെയ്യും.
ശ്രീലങ്കയെ വൻകടക്കെണിയിലാക്കിയ ചൈന വിദേശകാര്യമന്ത്രാലയതലത്തിൽ യാതൊരു ഇടപെടലും നടത്തിയിട്ടില്ല. അതേ സമയം കടംവാങ്ങിയ തുക തിരികെ ചോദിച്ചുകൊണ്ടുള്ള സമ്മർദ്ദം തുടരുകയാണ്. ദശലക്ഷം കോടിയുടെ നിർമ്മാണ പ്രവർത്തനത്തിന്റെ പേരിലാണ് ചൈന ശ്രീലങ്കയെ വൻ കടക്കെണിയിലേക്ക് തള്ളിവിട്ടിരിക്കുന്നത്. കൊറോണ കാലഘട്ടത്തിൽ ചൈനയുടെ പലിശ തിരിച്ചടയ്‌ക്കാൻ അമേരിക്കയാണ് ഇടക്കാല സഹായം നൽകിയത്. പ്രതിരോധ രംഗത്ത് ഇന്ത്യ കൂടുതൽ ഇടപെട്ടതോടെ ആ മേഖലയിൽ ചൈനയ്‌ക്ക് പിടിമുറുക്കാനായിട്ടില്ല.
















Comments