കണ്ണൂർ: ദേശീയ പണിമുടക്കിൽ വലഞ്ഞിരിക്കുകയാണ് ജനങ്ങൾ. പണിമുടക്കിന്റെ ആദ്യദിനമായ ഇന്ന് സംസ്ഥാനത്ത് പലയിടങ്ങളിലും സംഘർഷമുണ്ടായി. സമരക്കാർ ജോലിയ്‌ക്കെത്തിയ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും സ്വകാര്യ വാഹനങ്ങളുടെ ചില്ല് എറിഞ്ഞുടയ്‌ക്കുകയും ചെയ്തു. എന്നാൽ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച സിപിഎം പാർട്ടി അവരുടെ ആവശ്യങ്ങൾ ‘പണിമുടക്കാതെ’ നടപ്പാക്കുന്ന കാഴ്‌ച്ചയാണ് ഇപ്പോൾ കാണാനാകുന്നത്.
കണ്ണൂരിൽ സിപിഎം പാർട്ടി കോൺഗ്രസ് വേദിയ്‌ക്കായുള്ള നിർമാണം തകൃതിയായി നടക്കുകയാണ്. നിരവധി തൊഴിലാളികൾ പണി മുടക്ക് ദിനത്തിലും ജോലി ചെയ്യുകയാണ്. നായനാർ അക്കാദമിയിലേയും, ടൗൺ സ്‌ക്വയറിലേയും വേദി നിർമ്മാണമാണ് പുരോഗമിക്കുന്നത്. ചെന്നൈയിൽ നിന്നുള്ള സ്വകാര്യ കമ്പനിയ്‌ക്കാണ് നിർമ്മാണത്തിനുള്ള കരാർ നൽകിയിരിക്കുന്നത്. ഏപ്രിൽ 6 മുതൽ 10 വരെയാണ് പാർട്ടി കോൺഗ്രസ്.
തൊഴിലാളികളെയും കർഷകരെയും ജനങ്ങളെയും ബാധിക്കുന്ന സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതിയാണ് രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഭാരതീയ മസ്ദൂർ സംഘ് (ബിഎംഎസ്) ഒഴികെ മറ്റെല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.
















Comments