ഹൈദരാബാദ്: എസ്എസ് രാജമൗലി അണിയിച്ചൊരുക്കിയ ആർആർ എന്ന ബ്രഹ്മാണ്ഡ ചലചിത്രം തിയേറ്ററുകളെ ആവേശം കൊള്ളിച്ച് റെക്കോഡ് കളക്ഷനോടെ ജൈത്രയാത്ര തുടരുകയാണ് മികച്ച പ്രതികരണമാണ് സിനിമമയ്‌ക്ക് ലഭിക്കുന്നത്. അല്ലൂരി സീതാരാമരാജുവായി രാംചരണും,കൊമരി ഭീം ആയി ജൂനിയർ എൻടിആറും നിറഞ്ഞാടുകയാണ് സിനിമയിൽ.
സിനിമയുടെ വിജയാഘോഷത്തിന്റെ വീഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ട്രെൻഡ്. ഇപ്പോഴിതാ രാം ചരണിന്റെ ഭാര്യ ഉപാസന ചിത്രം കണ്ട് ആസ്വദിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. തീയേറ്ററിലെ ആരാധകരുടെ ആഘോഷങ്ങൾക്കിടയിൽ ഉപാസന തന്റെ ഭർത്താവിന്റെ അഭിനയത്തിൽ ആവേശഭരിതയാവുന്നത് കാണാം.ആരാധകർ കീറിയെറിഞ്ഞ കടലാസു കഷ്ണങ്ങൾ നിലത്തുനിന്നും എടുത്ത് വീണ്ടും ആഹ്ലാദ പ്രകടനം നടത്തുകയാണ് ഉപാസന.
അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞ വിമർശകർക്ക് സീതാരാമരാജുവെന്ന കഥാപാത്രത്തിലൂടെ മറുപടി പറയുകയാണ് രാംചരൺ.
ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമായാണ് ആർആർആർ തിയറ്ററിലെത്തിയത്. 650 കോടിയാണ് ചിത്രത്തിന്റെ നിർമാണ ചെലവ്. ജൂനിയർ എൻടിആറും രാം ചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അജയ് ദേവ്ഗൺ, ഒലിവിയ മോറിസ്. സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ, ശ്രിയ ശരൺ തുടങ്ങിയവരും അഭിനയിക്കുന്നു. അച്ഛൻ കെ.വി. വിജയേന്ദ്ര പ്രസാദിന്റെ കഥയ്‌ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജമൗലി തന്നെയാണ്.
Comments