ബംഗളൂരു : കർണാടകയിൽ ഹലാൽ ഭക്ഷണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഹലാൽ മാംസം വാങ്ങുന്നതിനും വിൽക്കുന്നതിനും എതിരെയാണ് വിവിധ സംഘടനകൾ പ്രതിഷേധിക്കുന്നത്. ഭക്ഷണത്തിൽ മതം കലർത്തിക്കൊണ്ട് വിഭാഗീയത ഉണ്ടാക്കാനുളള ശ്രമത്തിന്റെ ഭാഗമാണിതെന്ന് സംഘടനകൾ ആരോപിച്ചു.
കർണാടകയിൽ ഉഗാദി പൂജ അടുത്തിരിക്കെയാണ് ഹലാൽ ഭക്ഷണവും മാംസവും വിൽപ്പന നടത്തിക്കൊണ്ട് സമൂഹത്തിൽ വർഗീയത പടർത്താനുള്ള ശ്രമങ്ങൾ നടത്തുന്നത്. ക്ഷേത്രങ്ങൾക്ക് സമീപം കശാപ്പ് ശാലകൾ സ്ഥാപിക്കുന്നത് പതിവായിരിക്കുകയാണെന്നും ആരോപണമുണ്ട്. ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കെട്ടടങ്ങിയതോടെയാണ് ഹലാലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ആരംഭിച്ചത് എന്നാണ് വിമർശനം.
ഇതിനെതിരെ നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. ക്ഷേത്രങ്ങൾക്ക് സമീപം വ്യാപാര സ്ഥാപനങ്ങൾ ആരംഭിക്കാൻ അഹിന്ദുക്കൾക്ക് അനുമതി നൽകരുത് എന്നാണ് ഇവരുടെ ആവശ്യം. കശാപ്പ് ശാലകളും ഹലാൽ ഹോട്ടലുകൾ ആരംഭിച്ച് പ്രദേശത്തെ കളങ്കപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്നും നാട്ടുകാർ ആരോപിച്ചു.
Comments