ദേശീയ പണിമുടക്കിൽ ഇടതു തൊഴിലാളി സംഘടനകളുടെ കാപട്യം തുറന്ന് കാട്ടി മുതിർന്ന മാദ്ധ്യമപ്രവർത്തകൻ മാത്യു സാമുവൽ. കേരളത്തിൽ പണിമുടക്കുന്നവർ ആ ദിവസം മാത്രമാണ് മേൽ അനങ്ങി പണിയെടുക്കുന്നത്. ഇവർ പണിയെടുക്കാതെ നോക്കുകൂലി വാങ്ങുന്നവർ ആണ്. ഈ ദിവസം മാത്രമാണ് ഇക്കൂട്ടർ അദ്ധ്വാനിക്കുന്നത്. പണിമുടക്ക് വിജയിപ്പിക്കാൻ അവർ കഠിനാദ്ധ്വാനം ചെയ്യുന്നു. വാഹനങ്ങളുടെ കാറ്റ് അഴിച്ചുവിടുക, യാത്രക്കാരെയും ഡ്രൈവറെയും മർദ്ദിക്കുക, അസഭ്യം പറയുക എന്നിവയാണ് ഇവർ നടത്തുന്നത്. പണിമുടക്കിന്റെ മറവിൽ ഇവർ അഴിഞ്ഞാടുകയാണ്.
തൊഴിലാളി യൂണിയനുകൾ ആരെയാണ് തോൽപിക്കാൻ ശ്രമിക്കുന്നത്. ഹർത്താൽ നടത്തി എന്താണ് നേടിയത്. അന്നത്തിന് വേണ്ടി നിത്യം പണിയെടുക്കുന്നവരെയാണ് ഇവർ ദ്രോഹിക്കുന്നത്. കേരളം 150 കോടി ദിവസം കടമെടുത്താണ് നിത്യചെലവ് നടത്തി പോകുന്നത്. കേരളത്തിന് ഒരു ദിവസം 1700 കോടി രൂപയുടെ നഷ്ടമാണ് കണകാക്കുന്നത്. പണിമുടക്കിന്റെ പേരിൽ ജോലി ചെയ്യാതെ ഇരിക്കുന്ന സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ വേണ്ടി സംസ്ഥാന സർക്കാർ കടം എടുക്കുകയാണ്. കോവിഡ് തകർത്ത സമ്പദ് വ്യവസ്ഥയിൽ നിന്ന് മലയാളികൾ കരകയറിയിട്ടില്ല. വ്യാപാരികൾ ഗതികേടിലാണ്. അവർ ബാങ്ക് വായ്പ പോലും അടയ്‌ക്കാനാവാതെ ജപ്തി ഭീഷണി നേരിടുകയാണ്. മറ്റ് സംസ്ഥാനങ്ങളിൽ പണിമുടക്കില്ല. അവിടെ ജനജീവിതം സാധാരണമാണ്.
ഉത്തരേന്ത്യക്കാർ ഇത്തരക്കാരെ മുഖവിലയ്‌ക്കെടുക്കുന്നില്ല. അവർ അത് കൊണ്ട് പണിമുടക്കോ ഹർത്താലോ അറിഞ്ഞിട്ടില്ല. സിപിഎമ്മിനെയും സിഐടിയുവിനെയും മറ്റ് സംസ്ഥാനങ്ങൾ അവഗണിക്കുന്നു. ഇവരെ ബംഗാളികൾ ഓടിച്ചപോലെ മലയാളികളും തല്ലി ഓടിക്കുന്ന കാലം വിദൂരമല്ല. പണിമുടക്ക് ജനങ്ങൾക്ക യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ലെന്ന് മന്ത്രി ശിവൻകുട്ടി പറയുന്നു. ബോധമില്ലാത്ത മന്ത്രിയാണ് ശിവൻകുട്ടി. അത്‌കൊണ്ടാണ് അങ്ങനെ പറയുന്നത്.
മലയാളികളുടെ ജീവിതമാർഗം വഴി മുട്ടി, തൊഴിലാളി നേതാക്കളുടെ കൈവശം പണമുണ്ട്. തൊഴിലാളി യൂണിയൻ നേതാക്കൾ കമ്മീഷൻ കൊണ്ട് ജീവിക്കുന്നു. വൃത്തികെട്ട രാഷ്‌ട്രീയ സംസ്‌കാരമാണ് കേരളത്തിൽ ഇപ്പോൾ നിലനിൽക്കുന്നത്. അതിന് മാറ്റം വരണം. ബന്ദിനെ നാട്ടുകാർ എതിർക്കുന്നു. ജനങ്ങൾക്ക് ഈ വൃത്തികേട് കണ്ട് മടുത്തു. കേരളത്തിൽ പൊതുമേഖല സ്ഥാപനങ്ങൾ എല്ലാം നഷ്ടത്തിലാണ്. കെഎസ്ആർടിസി, ബിവറേജസ് കോർപ്പറേഷൻ എല്ലാം നഷ്ടത്തിന്റെ കണക്ക് പറയുന്നു. ഇവരാണ് സ്വകാര്യവത്കരണത്തെ എതിർക്കുന്നത്. മറ്റു സംസ്ഥാനങ്ങൾ ഇന്ധനത്തിനു നികുതി കുറച്ചപ്പോൾ കേരളം മാത്രം കുറച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
















Comments