തൃശൂർ : ദേശീയ പണിമുടക്ക് ദിനത്തിൽ സമരക്കാരുടെ മുദ്രാവാക്യങ്ങൾക്ക് പുല്ലുവില കൽപ്പിച്ച് ജോലിക്ക് പ്രവേശിച്ച് ബിഎംഎസ് പ്രവർത്തകർ. തൃശൂർ പേരാമ്പ്രയിലുള്ള അപ്പോളോ ടയേഴ്സിലെ തൊഴിലാളികളാണ് സംയുക്ത തൊഴിലാളി യൂണിയന്റെ ദേശീയ പണിമുടക്ക് ദിനത്തിൽ ജോലിക്ക് പോയത്. മുദ്രാവാക്യം വിളിക്കുന്ന സഖാക്കൾക്ക് മുന്നിലൂടെയായിരുന്നു തൊഴിലാളികളുടെ ബൈക്ക് റാലി.
അപ്പോളോ ടയേഴ്സിന് മുന്നിൽ നിന്നാണ് ഇടത് നേതാക്കൾ മുദ്രാവാക്യങ്ങൾ മുഴക്കിയത്. ഇൻക്വിലാബ് സിന്ദാബാദ് വിളിച്ചായിരുന്നു സഖാക്കളുടെ പ്രതിഷേധം. എന്നാൽ ഇത് വകവെയ്ക്കാതെ ഒരു കൂട്ടം തൊഴിലാളികൾ ഇരുചക്ര വാഹനങ്ങളിൽ ഗേറ്റിന് മുന്നിൽ എത്തി. തുടർന്ന് സ്ഥാപനത്തിന്റെ ഗേറ്റ് തുറന്നുകൊടുത്തതോടെ ഇവർ അകത്തേക്ക് പ്രവേശിച്ചു. പിന്നെയും ഗേറ്റിന് മുന്നിൽ നിന്ന് നേതാക്കൾ മുദ്രാവാക്യങ്ങൾ വിളിക്കുന്നതും വീഡിയോയിൽ കാണാം.
B M S 💪💪💪💪🚩ഇൻകിലാബ് കാറ്റിൽ പറത്തി പേരാബ്രഅപ്പോളോ ടയേഴ്സിലെ B. M.S. സഹോദരങ്ങൾ ജോലിക്കയറുന്നു.,#കേരളം_പിന്നോട്ട് #AntiNationalStrikeOnlyInKerala
Posted by Rashtrawadi on Monday, March 28, 2022
ഈ വീഡിയോ പ്രചരിച്ചതോടെ പരിഹാസവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഹർത്താൽ ആഘോഷിക്കുന്ന സംസ്ഥാനത്ത് കൊടിപിടിച്ച നേതാക്കളുടെ മുന്നിലൂടെ ജോലിക്ക് പോയ തൊഴിലാളികളാണ് ഹീറോസ് എന്ന കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
















Comments