പാറ്റ്ന : കശ്മീരി പണ്ഡിറ്റുകളുടെ യാതനകളുടെ കഥ പറയുന്ന ചിത്രം ദി കശ്മീർ ഫയൽസിന്റെ ടിക്കറ്റുകൾ കീറി എറിഞ്ഞ് ഇടത് എംഎൽഎമാർ. നിയമസഭാ അസംബ്ലിയിലായിരുന്നു എംഎൽഎമാരുടെ പ്രകടനം. സഭയുടെ അന്തസ്സ് കാത്തുസൂക്ഷിക്കണമെന്ന് ് എംഎൽഎമാർക്ക് സ്പീക്കർ വിജയ് കുമാർ സിൻഹ താക്കീത് നൽകി.
ദി കശ്മീർ ഫയൽസിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ നിയമസഭാ അംഗങ്ങൾക്കുമായി സർക്കാർ പ്രത്യേക സിനിമാ പ്രദർശനം സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ടിക്കറ്റുകൾ ഉപമുഖ്യമന്ത്രി തർകിഷോർ പ്രസാദ വിതരണം ചെയ്തതിന് പിന്നാലെയാണ് ഇടത് എംഎൽഎമാർ പ്രതിഷേധവുമായി രംഗത്ത് വന്നത്. സഭയ്ക്കുള്ളിൽ ടിക്കറ്റുകൾ കീറി എറിഞ്ഞ എംഎൽഎമാർ ഭരണ പക്ഷം വർഗ്ഗീയതയെ പ്രോത്സാഹിപ്പിക്കുകയാണെന്നും ആരോപിച്ചു.
ഇതിനിടെ സ്പീക്കർ ഇടപെട്ടു. സഭയുടെ അന്തസ്സ് ഇടത് എംഎൽഎമാർ കാത്തുസൂക്ഷിക്കണമെന്ന് താക്കീത് നൽകിയ സ്പീക്കർ സഭ അരമണിക്കൂർ നിർത്തിവെക്കുന്നതായും അറിയിച്ചു. സഭയക്ക് പുറത്തും എംഎൽഎമാർ പ്രതിഷേധിച്ചു.
Comments