കോട്ടയം: പണിമുടക്ക് ആഹ്വാനവും ഭരണകൂടത്തിന്റെ ഭീഷണിയും തള്ളി ബിജെപിയുടെ കെ-റെയിൽ വിരുദ്ധ പദയാത്രയിൽ കോട്ടയത്ത് അണിനിരക്കുന്നത് ആയിരങ്ങൾ. ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ നയിക്കുന്ന പദയാത്ര മാമൂട്ടിൽ നിന്നാണ് ആരംഭിച്ചത്. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പദയാത്ര ഉദ്ഘാടനം ചെയ്തു.
1000 കോടി മുടക്കി ശബരി റെയിൽ പാത നിർമ്മിക്കാൻ കഴിയില്ലെന്ന് കേന്ദ്രത്തിന് കത്തെഴുതിയ സംസ്ഥാന സർക്കാർ കെ-റെയിൽ പദ്ധതിയ്‌ക്ക് ഒന്നേകാൽ ലക്ഷം രൂപ ചിലവഴിക്കുന്നത് വിരോധാഭാസമാണെന്ന് കെ സുരേന്ദ്രൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ സാമ്പത്തിക താല്പര്യം മാത്രമാണ് സിൽവർലൈൻ പദ്ധതിയ്‌ക്ക് പുറകിലെന്നും സുരേന്ദ്രൻ ആരോപിച്ചു.
കെ-റെയിൽ വിരുദ്ധ സമരത്തിനിടെ പോലീസ് അതിക്രമത്തിനിരയായ സമരസമിതി പ്രവർത്തകരും ബിജെപി നേതാക്കളായ ജോർജ് കുര്യൻ, നോബിൾ മാത്യു, എൻ ഹരി, ജി രാമൻ നായർ, പ്രമീളാ ദേവി, ബി ഗോപാലകൃഷ്ണൻ, നാരായണൻ നമ്പൂതിരി തുടങ്ങിയവരും പങ്കെടുത്തു. കോട്ടയത്ത് സിൽവർലൈൻ പദ്ധതി പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന പദയാത്ര മൂന്ന് ദിവസം നീണ്ടു നിൽക്കും. കോട്ടയം നഗരത്തിൽ നടന്ന ആദ്യദിവസത്തെ സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി അഡ്വ. എസ് സുരേഷ് ഉദ്ഘാടനം ചെയ്തു.
Comments