മുംബൈ: ലണ്ടനിലേക്ക് പോകാൻ ശ്രമിച്ച മാദ്ധ്യമപ്രവർത്തക റാണ അയ്യൂബിനെ മുംബൈ എയർപോർട്ടിൽ തടഞ്ഞ് എമിഗ്രേഷൻ വിഭാഗം. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ലുക്കൗട്ട് സർക്കുലർ ഇറക്കിയതിന്റെ പശ്ചാത്തലത്തിലാണ് പോക്ക് തടഞ്ഞത്.
ഏപ്രിൽ ഒന്നിന് ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് എയർപോർട്ട് അധികൃതരുടെ നീക്കം. ഇറ്റലിയിൽ പ്രഭാഷണം നടത്താൻ പോകുകയായിരുന്നു താനെന്നും ഇതിനായി താൻ ലണ്ടനിലേക്കുള്ള വിമാനത്തിൽ പോകാനെത്തിയപ്പോഴാണ് എമിഗ്രേഷൻ വിഭാഗം തടഞ്ഞതെന്നും റാണ അയ്യൂബ് ട്വിറ്ററിൽ കുറിച്ചു.
I was stopped today at the Indian immigration while I was about to board my flight to London to deliver my speech on the intimidation of journalists with @ICFJ . I was to travel to Italy right after to deliver the keynote address at the @journalismfest on the Indian democracy
— Rana Ayyub (@RanaAyyub) March 29, 2022
ഉത്തർപ്രദേശ് പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി റാണ അയ്യൂബിനെതിരെ അന്വേഷണം തുടങ്ങിയത്. ചാരിറ്റിയുടെ പേരിൽ പോതുജനങ്ങളുടെ പണം സമാഹരിച്ച് ദുരുപയോഗം ചെയ്തുവെന്നാണ് റാണയ്‌ക്കെതിരായ കേസ്. സെപ്റ്റംബർ 2021ലായിരുന്നു യുപി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
















Comments