കീവ്: യുക്രെയ്ൻ ഇന്നലെ പൊട്ടിമുളച്ച രാജ്യമല്ലെന്നും റഷ്യക്കെതിരെ പോരാടി നിൽക്കുന്ന ജനത കരുത്തരാണെന്നും വ്‌ലോദിമിർ സെലൻസ്‌കി പറഞ്ഞു. തുർക്കിയുടെ തലസ്ഥാനമായ ഇസ്താൻബുള്ളിൽ നടന്ന സമാധാന ചർച്ചയിൽ റഷ്യ സൈന്യത്തെ പിൻവലിക്കുമെന്ന വാദത്തെ പൂർണ്ണമായും വിശ്വസിക്കുന്നില്ലെന്നും ജനത പൂർണ്ണ ജാഗ്രതയിലാണെന്നും സെല ൻസ്‌കി തുറന്നു പറഞ്ഞു.
ഒരു മാസമായി യുക്രെയ്‌നിൽ ആക്രമണം നടത്തി മുന്നേറുന്ന റഷ്യ രാജ്യത്തിന്റെ സ്വയം പര്യാപ്തമേഖലകളെ തകർത്തിരിക്കുന്നു. ജനവാസമേഖലകളിൽ ഒരു ദയയുമില്ലാതെ ആക്രമണം നടത്തി നൂറിലേറെ കുട്ടികളടക്കം ആയിരത്തിലേറെ പേർ കൊല്ലപ്പെട്ടു. നാൽപത് ലക്ഷം യുക്രെയ്ൻ ജനങ്ങളാണ് നാടുവിട്ട് അയൽരാജ്യങ്ങളിലേയ്‌ക്ക് മാറേണ്ടിവന്നതെന്ന് മറക്കരുതെന്നും സെലൻസ്‌കി പറഞ്ഞു.
റഷ്യ ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് യുക്രെയ്നിലെ സാധാരണക്കാർ നൽകിയത് എന്നതിൽ അഭിമാനിക്കുന്നു. ഞങ്ങളുടെ ജനങ്ങളെ പല നഗരങ്ങളിലും ബന്ദികളാക്കി യിരിക്കുന്നു. ഇതെല്ലാം റഷ്യയുടെ മനുഷ്യത്വരഹിതമായ സ്വഭാവമാണ് കാണിക്കുന്നതെന്നും സെലൻസ്‌കി ചൂണ്ടിക്കാട്ടി.
Comments