മുംബൈ: ഓസ്‌കർ വേദിയിൽ ഹോളിവുഡ് താരം വിൽസ്മിത്ത് അവതാരകൻ ക്രിസ് റോക്കിന്റെ കരണത്തടിച്ചത് വലിയ ചർച്ചയായിരുന്നു. ഭാര്യ ജാദ പിക്കറ്റിന്റെ രോഗാവസ്ഥയെ കളിയാക്കിയതിൽ നിയന്ത്രണം വിട്ട വിൽസ്മിത്ത് ക്രിസിനെ വേദിയിൽ കയറി അടിക്കുകയായിരുന്നു. ഇപ്പോൾ വിൽ സ്മിത്തിനെ പിന്തുണച്ച് എത്തിയിരിക്കുകയാണ് ബോളിവുഡ് താരം കങ്കണ റണാവത്ത്. വിൽ സ്മിത്ത് തന്നെ പോലുള്ള ആളാണെന്നാണ് കങ്കണ പറയുന്നത്.
ഭാര്യയെ കളിയാക്കിയ ക്രിസിനെ അടിച്ച വിൽ സ്മിത്തിന്റെ നടപടിയേയും താരം പ്രശംസിച്ചു. തന്നെ പോലെ പ്രാർത്ഥനകളിൽ ഏർപ്പെടാറുണ്ടെന്നും തന്നെ പോല തന്നെ ഒരു റൗഡിയാണ് വിൽ സ്മിത്തെത്തും കങ്കണ പറഞ്ഞു. നടന്റെ നാല് ചിത്രങ്ങൾ പങ്കുവെച്ചാണ് കങ്കണ പ്രശംസിച്ചത്. ആരെങ്കിലും തന്റെ അമ്മയുടേയോ സഹോദരിയുടേയും അസുഖത്തെ കളിയാക്കിയാൻ താനും മുഖത്തടിയ്‌ക്കുമെന്ന് കങ്കണ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

വിൽസ്മിത്ത് ഹിന്ദു ആചാരങ്ങളിൽ പങ്കെടുത്തതിന്റേയും ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്നതിന്റേയും സദ്ഗുരുവിനോട് നിൽക്കുന്നതിന്റേയും ചിത്രങ്ങളാണ് കങ്കണ സ്റ്റോറിയിൽ പങ്കുവെച്ചത്. താനും സ്തുതി ഗീതങ്ങൾ പാടാറുണ്ടെന്നും എന്ന് വെച്ച് താൻ ദൈവമല്ലെന്നും അനാവശ്യ തമാശകൾ പറയുന്നവരുടെ മുഖത്ത് താൻ അടിയ്‌ക്കാറുണ്ടെന്നും കങ്കണ പറഞ്ഞു. വിൽ സ്മിത്തിന്റെ ഭാര്യ ജാദ പിക്കറ്റിന് അലോപേഷ്യ എന്ന രോഗമാണ്. തലമുടി മുഴുവനും കൊഴിഞ്ഞു പോകുന്ന ഒരു അവസ്ഥയാണിത്.
ഈ അവസ്ഥയെയാണ് അവതാരകൻ ക്രിസ് റോക്ക് കളിയാക്കിയത്. മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്താരം സമ്മാനിക്കാനാണ് ക്രിസ് റോക്ക് വേദിയിലേക്ക് എത്തിയത്. ഇതിനിടെയാണ് ജാദയുടെ രൂപത്തെ പരിഹസിച്ചത്. ജിഐ ജെയ്ൻ സിനിമയിലെ ഡെമി മൂറിന്റെ രൂപമാണ് ജാദയ്‌ക്കെന്നായിരുന്നു പരിഹാസം. പിന്നാലെ വിൽ സ്മിത്ത് വേദിയിലേക്ക് എത്തി ക്രിസ്സിന്റെ മുഖത്തടിയ്‌ക്കുകയായിരുന്നു.
















Comments