ചണ്ഡീഗഡ്: ചണ്ഡീഗഡിനെ എത്രയും വേഗം പഞ്ചാബിന്റെ ഭാഗമാക്കി മാറ്റണമെന്നുള്ള പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ച് മുഖ്യമന്ത്രി ഭഗവന്ത് മന്. പഞ്ചാബിന്റേയും ഹരിയാനയുടേയും സംയുക്ത തലസ്ഥാനമാണ് ചണ്ഡീഗഡ്. ചണ്ഡീഗഡിനെ പഞ്ചാബിന്റെ ഭാഗമാക്കി മാറ്റണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള നിരവധി പ്രമേയങ്ങള്‍ ഇതിന് മുന്‍പും സഭ അവതരിപ്പിച്ചിട്ടുണ്ടെന്ന് അവതരണ വേളയില്‍ ഭഗവന്ത് മന് പറഞ്ഞു. സൗഹൃദം തുടര്‍ന്ന് കൊണ്ട് തന്നെ ജനങ്ങളുടെ വികാരം കണക്കിലെടുത്ത് ഇതിന് അനുമതി നല്‍കണമെന്നും പ്രമേയത്തില്‍ പറയുന്നു.
കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡിന് പഞ്ചാബ് സര്‍വീസ് ചട്ടങ്ങള്‍ക്ക് പകരം കേന്ദ്രസര്‍ക്കാര്‍ ചട്ടങ്ങളായിരിക്കും ബാധകമെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. അമിത് ഷായുടെ പ്രഖ്യാപനം ചണ്ഡീഗഡിന് മേല്‍ പഞ്ചാബിനുള്ള അധികാരത്തിന്മേലുള്ള കടന്നു കയറ്റമാണെന്നാണ് ഭഗവന്ത് മന് ആരോപിക്കുന്നത്. അതേസമയം ജീവനക്കാര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന പ്രഖ്യാപനമാണ് അമിത് ഷാ നടത്തിയത്.
Comments