ന്യൂഡൽഹി: ഇന്ത്യ ഓസ്‌ട്രേലിയയുമായി ദീർഘകാല വാണിജ്യകരാർ ഒപ്പിട്ടു. രാജ്യാന്തര വാണിജ്യ രംഗത്തെ ചരിത്രമുഹൂർത്തമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ സാമ്പത്തിക-വ്യാപാര-വാണിജ്യമേഖലയിലെ ഇത്രയും വിപുലമായ കരാർ ഇരുരാജ്യങ്ങളുടേയും ചരിത്രത്തിൽ ആദ്യമായിട്ടാണെന്നും നരേന്ദ്രമോദി പറഞ്ഞു.
ഓസ്‌ട്രേലിയയുമായുള്ള വാണിജ്യ കരാർ യാഥാർത്ഥ്യമായിരിക്കുന്നു. സാമ്പത്തിക-വാണിജ്യ-വ്യാപാര മേഖലയിലെ ദീർഘകാല കരാറുകളാണ് ഒപ്പിട്ടിരിക്കുന്നത്. ഇരുരാജ്യങ്ങളിലേയും കയറ്റുമതി-ഇറക്കുമതി നിയമങ്ങളിലും ഇളവുകൾ പരസ്പരം സമ്മതിച്ചുകൊണ്ടുള്ള കരാറുക ളാണ് ഒപ്പിട്ടത്. 85 ശതമാനം വരെ ഇറക്കുമതി നികുതി ഓസ്‌ട്രേലിയയിൽ നിന്നുള്ള ഉൽപ്പന്ന ങ്ങൾക്ക് ഏർപ്പെടുത്തിയിരുന്നതും ഒഴിവാകുമെന്നതും കരാറിന്റെ പ്രത്യേകതയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇരുരാജ്യങ്ങളിലെ നിയമങ്ങളിലെ ഏറെ നാളായുണ്ടായിരുന്ന സാങ്കേതികവും നയപരവുമായ വിയോജിപ്പുകളാണ് ഇല്ലാതാകുന്നത്. ബന്ധങ്ങളുടെ സുദൃഢമായ മുന്നോട്ട് പോക്കിനും വാണിജ്യമേഖലയുടെ മരവിപ്പ് മാറാനും ഇത് സഹായിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു.
നിലവിൽ ഇറക്കുമതി ചുങ്കം 85 ശതമാനമാണ് ഉൽപ്പന്നങ്ങളിൽ ചുമത്തുന്നത്. അവ ഘട്ടംഘട്ടമായി ഒഴിവാക്കും. കരാർ നിലവിൽ വന്നതോടെ 6000 താരിഫ് വിഭാഗത്തിലാണ് നികുതി പൂർണ്ണമായും ഒഴിവാകുന്നത്. അടുത്ത പത്തുവർഷത്തിനുള്ളിൽ നികുതി 91 ശതമാനം കുറയ്‌ക്കുമെന്ന് കേന്ദ്രവാണിജ്യ കാര്യമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.
















Comments