മുംബൈ: ബോളിവുഡ് താരം മലൈക അറോറയ്‌ക്ക് വാഹനാപകടത്തിൽ പരിക്കേറ്റു. മുംബൈ-പൂനെ ഹൈവേയിൽ വെച്ച് ശനിയാഴ്ചയാണ് അപകടമുണ്ടായത്. നിസാര പരിക്കുകളോടെ നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുംബൈ-പൂനെ ഹൈവേയിൽ ഖലാപൂർ ടോൾ പ്ലാസയ്‌ക്ക് സമീപമാണ് അപകടമുണ്ടായത്. മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. പൂനെയിൽ നിന്ന് വരികയായിരുന്നു നടി. അപകടത്തിൽ പരിക്കേറ്റതിന് പിന്നാലെ നവി മുംബൈയിലെ അപ്പോളോ ആശുപത്രിയിലാണ് മലൈക അറോറയെ പ്രവേശിപ്പിച്ചത്.
ഇന്ന് രാത്രി നിരീക്ഷിച്ചതിന് ശേഷം ഞായറാഴ്ച രാവിലെ ഡിസ്ചാർജ് ചെയ്യാമെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
Comments