കാബൂൾ: അതിജീവനത്തിനായി അഫ്ഗാൻ ജനത അവരുടെ വൃക്കകൾ വരെ നിസാര തുകയ്‌ക്ക് വിൽക്കുന്നതായി റിപ്പോർട്ട്. അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ചുള്ള വാർത്ത റിപ്പോർട്ട് ചെയ്തത്. വളരെ ചെറിയ തുകയ്‌ക്കാണ് വൃക്കകൾ വിൽക്കാൻ തയ്യാറാകുന്നത്. കുടുംബത്തെ സംരക്ഷിക്കാനും ആവശ്യത്തിനുള് പണം കണ്ടെത്തുന്നതിനും വേണ്ടിയാണ് പലരും ഈ മാർഗ്ഗം പിന്തുടരുന്നതെന്നാണ് റിപ്പോർട്ട്. അഫ്ഗാനിൽ താലിബാൻ അധികാരത്തിലെത്തിയതോടെ ഏറ്റവും കൊടിയ ദുരിതമാണ് അവിടുത്തെ ജനത നേരിടുന്നത്. താലിബാൻ അവരുടെ തനിനിറം പുറത്തെടുത്തിരിക്കുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
‘ താലിബാൻ അഫ്ഗാൻ പിടിച്ചെടുത്തത് മുതൽ ആറാം ക്ലാസ് മുതലുള്ള പെൺകുട്ടികൾക്ക് തുടർ പഠനം നടത്താൻ കഴിയുന്നില്ല. ബന്ധുവായ പുരുഷൻ കൂടെയില്ലാതെ സ്ത്രീകൾക്ക് വിമാനയാത്ര നടത്താനും അനുവാദമില്ല. സ്ത്രീകളും പുരുഷന്മാരും വ്യത്യസ്ത ദിവസങ്ങളിലാണ് പാർക്കുകളിലും വിനോദത്തിനും അവർ അനുവാദം കൊടുത്തിരിക്കുന്നത്. സ്ത്രീകൾ മുൻപത്തേതിലും അധികം ദുരിതം അനുഭവിക്കുന്നു.
ആവശ്യത്തിന് യോഗ്യതകൾ ഉണ്ടായിരുന്നിട്ട് കൂടി സർക്കാർ ജോലികളിൽ നിന്ന് ഉൾപ്പെടെ അവർ തഴയപ്പെടുകയാണ്. എന്ത് ധരിക്കണം എന്ന് പോലും താലിബാൻകാരാണ് തീരുമാനിക്കുന്നത്. ഒരിടത്ത് പോലും അവർക്ക് ഒറ്റയ്‌ക്ക് യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യമില്ല. കുഞ്ഞുങ്ങൾക്ക് ഭക്ഷണം കണ്ടെത്താൻ പലരും നിസാര തുകയ്‌ക്ക് വൃക്ക വിൽക്കുന്നു. സ്ത്രീകൾ വെറും പാവകളായി മാറിയിരിക്കുകയാണെന്നും’ റിപ്പോർട്ടിൽ പറയുന്നു.
















Comments