ലക്‌നൗ: നവരാത്രിക്കാലത്ത് ഇറച്ചിക്കടകൾ അടച്ചിടാൻ പൊതുവായ നിർദ്ദേശങ്ങൾ ഒന്നും നൽകിയിട്ടില്ലെന്ന് യുപി സർക്കാർ . ഇതുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ വ്യാപക പ്രചാരണം ഉണ്ടായതോടെയാണ് അഡീഷണൽ ചീഫ് സെക്രട്ടറി നവനീത് സെഹ്ഗാൾ വിശദീകരണവുമായി രംഗത്തെത്തിയത്.
അത്തരം ഒരു ഉത്തരവുകളും സർക്കാർ നേരിട്ട് നൽകിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തുവന്ന ജില്ലകളിൽ അവരോടാണ് ചോദിക്കേണ്ടത് ഉത്തരവുകൾ എവിടെ നിന്നാണ് വന്നതെന്ന് നവനീത് സെഹ്ഗാൾ പറഞ്ഞു. അത്തരം ഒരു ഉത്തരവും സർക്കാർ നേരിട്ട് പുറപ്പെടുവിച്ചിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രാദേശിക തലത്തിൽ ചില പഞ്ചായത്തുകളും തദ്ദേശ സ്ഥാപനങ്ങളുമാണ് ഉത്തരവിറക്കിയത്. എന്നാൽ സർക്കാർ പൊതുവായി ഉത്തരവിറക്കിയെന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. മതസ്പർദ്ധ വളർത്താൻ ലക്ഷ്യമിട്ടും ഈ പ്രചാരണം ചിലർ ഏറ്റുപിടിച്ചുകഴിഞ്ഞു.
അലിഗഢ് പഞ്ചായത്ത് അദ്ധ്യക്ഷൻ വിജയ് സിംഗ് ആണ് ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം നൽകിയത്. ജില്ലാ പഞ്ചായത്തിന്റെ പരിധിയിലുളള കടകൾ അടച്ചിടണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ അലിഗഢ് നഗരത്തിലെ കടകളെ ഇതിൽ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു. ക്ഷേത്ര പരിസരങ്ങളിൽ നവരാത്രി കാലത്ത് ലൈസൻസ് ഇല്ലാത്ത ഇറച്ചിവിൽപന ശാലകൾ പ്രവർത്തിപ്പിക്കരുതെന്ന് ഗാസിയാബാദ് മേയർ ആശ ശർമ്മയും
ഉത്തരവിട്ടിരുന്നു. ഇതും യോഗി സർക്കാരിന്റെ നിർദ്ദേശ പ്രകാരമാണെന്നായിരുന്നു പ്രചാരണം.
















Comments