ബാങ്ക് വിളിക്കിടെ പ്രസംഗം നിർത്തി മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി; നീക്കം പളളികളിലെ ഉച്ചഭാഷിണികൾ നിയന്ത്രിക്കണമെന്ന രാജ് താക്കറെയുടെ പ്രസ്താവനയ്ക്ക് പിന്നാലെ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ബാങ്ക് വിളിക്കിടെ പ്രസംഗം നിർത്തി മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി; നീക്കം പളളികളിലെ ഉച്ചഭാഷിണികൾ നിയന്ത്രിക്കണമെന്ന രാജ് താക്കറെയുടെ പ്രസ്താവനയ്‌ക്ക് പിന്നാലെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2022, 06:57 pm IST
FacebookTwitterWhatsAppTelegram

മുംബൈ: പ്രസംഗത്തിനിടെ ബാങ്ക് വിളി മുഴങ്ങിയതോടെ പ്രസംഗം നിർത്തി മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി ദിലിപ് വൽസെ പാട്ടീൽ. പൂനെയിലെ ഷിരൂരിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പളളികളിലെ ഉച്ചഭാഷിണികളുടെ ഉപയോഗം നിയന്ത്രിക്കണമെന്നും അല്ലെങ്കിൽ ഹനുമാൻ ചാലിസ ഉച്ചത്തിലിട്ട് പ്രതികരിക്കുമെന്നും കഴിഞ്ഞ ദിവസം മഹാരാഷ്‌ട്ര നവനിർമാൺ സേന തലവൻ രാജ് താക്കറെ പറഞ്ഞിരുന്നു. ഇതിന്റെ ചർച്ചകൾ അവസാനിക്കും മുൻപാണ് ആഭ്യന്തരമന്ത്രിയുടെ പ്രവൃത്തി.

മസ്ജിദുകളിലെ ഉച്ചഭാഷിണികൾക്കെതിരെ മഹാരാഷ്‌ട്ര സർക്കാർ നടപടി സ്വീകരിക്കണമെന്നും രാജ് താക്കറെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങൾ ഉയർന്നു. എംഎൻഎസ് തലവന്റെ വാക്കുകളെ അനുകൂലിക്കുന്ന നിലപാടായിരുന്നില്ല സർക്കാരിന്റേത്.

ഇതിന് പിന്നാലെ മുംബൈയിലെ ഘട്ട്‌കോപാറിൽ മസ്ജിദിന് മുൻപിൽ ഉച്ചഭാഷിണിവെച്ച് ഹനുമാൻ ചാലിസ ചൊല്ലിയതിന് മഹാരാഷ്‌ട്ര നവനിർമാൺ സേനാ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇയാളെ പിന്നീട് പിഴയീടാക്കി വിട്ടയച്ചു.

രാജ് താക്കറെയുടെ പ്രസ്താവനയെ വിമർശിച്ച ദിലിപ് വൽസെ പാട്ടീലും  മുസ്ലീങ്ങൾക്ക് അവരുടെ മതത്തിലും ഹിന്ദുക്കൾക്ക് അവരുടെ മതത്തിലും വിശ്വാസമുണ്ടെന്ന് കൂട്ടിച്ചേർത്തു. ഇത്തരം ചർച്ചകൾ രാജ്യത്തെ ദുർബ്ബലപ്പെടുത്തുമെന്നും അതിന് ശേഷം സൗഹാർദ്ദത്തോടെ ജീവിക്കാനാകില്ലെന്നും വൽസെ പാട്ടീൽ പറഞ്ഞു.

ഇത്തരം പ്രസ്താവനകൾ പോലീസാണ് പരിശോധിക്കേണ്ടത്. ചിലർ കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നുണ്ട്. കോടതിയുടെ വിധി വരട്ടെയെന്നും അതിന് ശേഷം ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും വൽസെ പാട്ടീൽ കൂട്ടിച്ചേർത്തു.

#WATCH Maharashtra Home Minister Dilip Walse Patil halts his speech midway for Azaan, at an event in Shirur, earlier today pic.twitter.com/IpV35YuIAr

— ANI (@ANI) April 4, 2022

Tags: Shiv SenaRAJ THACKERAYരാജ് താക്കറെബാങ്ക് വിളിMNS
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies