മുംബൈ: സ്വാശ്രയ ഇന്ത്യയ്ക്കായുള്ള കേന്ദ്രസർക്കാരിന്റെ ആത്മനിർഭർ ഭാരത് പദ്ധതിക്ക് പ്രോത്സാഹനമായി മഹാരാഷ്ട്രയിൽ ആത്മനിർഭർ ടീ സ്റ്റാളുകൾ ഒരുങ്ങുന്നു. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആദ്യആത്മനിർഭർ ടീ സ്റ്റാൾ ഉദ്ഘാടനം ചെയ്തു. ഇത്തരം ചായക്കടകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഫഡ്നാവിസിന്റെയും ഫോട്ടോകൾപ്രദർശിപ്പിക്കും.
മഹാരാഷ്ട്ര ബിജെപിയുടെ നേതൃത്വത്തിലാണ് ‘ആത്മനിർഭർ ചാഹ’ എന്ന പേരിൽ സ്വാശ്രയചായക്കടകൾ എന്ന ആശയം കൊണ്ടുവന്നത്. മുംബൈയിലെ ഭാരതീയ ജനതാ പാർട്ടി ഓഫീസിന് സമീപമുള്ള ആദ്യത്തെ ചായക്കട ദേവേന്ദ്ര ഫഡ്നാവിസ് ഉദ്ഘാടനം ചെയ്തു. ആത്മനിർഭർ ടീ സ്റ്റാളിന് സർക്കാരിന്റെ മുദ്ര പദ്ധതി പ്രകാരം വായ്പ നൽകും. നേരത്തെ ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേന മുംബൈയിലുടനീളം ശിവ് വട പാവ് സ്റ്റാളുകൾ സ്ഥാപിച്ചിരുന്നു.
2009ലാണ് പദ്ധതി ആരംഭിച്ചത്, സംസ്ഥാനത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ഈ സംരംഭം ലക്ഷ്യമിടുന്നതെന്ന് ശിവസേന തലവൻ ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു. മഹാരാഷ്ട്രയിലെ പ്രധാന ഭക്ഷണമായ വട പാവ് ഉണ്ടാക്കാൻ മഹാരാഷ്ട്രയിലെ യുവാക്കൾക്ക് പരിശീലനം നൽകിയിരുന്നു.
Comments