‘ദി കശ്മീർ ഫയൽസ്’ സിനിമയെച്ചൊല്ലി വിവാദങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരെ പ്രതിഷേധവുമായി മുതിർന്ന ബിജെപി നേതാവ് മുരളി മനോഹർ ജോഷി. സിനിമയുടെ പേരിൽ ബിജെപിയെ കുറ്റപ്പെടുത്താനുള്ള ശ്രമങ്ങളെ അദ്ദേഹം വിമർശിച്ചു. ഇപ്പോൾ പ്രതിപക്ഷത്തുള്ള പല രാഷ്‌ട്രീയ പാർട്ടികളും സിനിമയിലൂടെ കുപ്രചാരണം നടത്തുകയാണെന്ന് ജോഷി ആരോപിച്ചു.
1990ൽ അധികാരത്തിലിരുന്ന രാഷ്‌ട്രീയ പാർട്ടി കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിനെതിരെ ശബ്ദമുയർത്തിയിട്ടില്ല. താൻ കശ്മീർ അക്രമത്തിന്റെ ദൃക്സാക്ഷിയാണെന്ന് അദ്ദേഹം പറഞ്ഞു. . മധ്യപ്രദേശ് നേതാക്കളായ കേദാർനാഥ് സാഹ്നി, ആരിഫ് ബെയ്ഗ് എന്നിവരോടൊപ്പം താൻ കശ്മീരിലേക്ക് പോയി. അവിടത്തെ സ്ഥിതിഗതികൾ സംബന്ധിച്ച് ഒരു റിപ്പോർട്ട് തയ്യാറാക്കി മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് സമർപ്പിച്ചു.
ആ കാലഘട്ടത്തിലെ ഭരണം സ്ഥിതിഗതികൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. തങ്ങളുടെ സംഘം കശ്മീരിലെ അക്രമത്തിന് ഇരയായവരെ കണ്ടിരുന്നു.’ അവരെ രക്ഷിക്കാൻ സർക്കാർ എന്താണ് ചെയ്യുന്നതെന്ന് ഞങ്ങൾ ചിന്തിക്കാറുണ്ടായിരുന്നു. ഭൂതകാലത്തെക്കുറിച്ചുള്ള നിഷ്പക്ഷമായ അറിവിലേക്ക് നയിച്ച ചരിത്രസംഭവങ്ങളെക്കുറിച്ച് അജ്ഞരായി തുടരാനാണ് ആളുകൾ ഇപ്പോഴും താൽപര്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഭാവിയിൽ ഇത്തരം ചരിത്ര സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള പാഠം ജനങ്ങൾ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments