സംസാരം ഉൾപ്പെടെ മനുഷ്യന്റെ ആശയവിനിമയ ശേഷി നഷ്ടപ്പെടുന്ന ഒരു അപൂർവ്വ അസുഖം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

സംസാരം ഉൾപ്പെടെ മനുഷ്യന്റെ ആശയവിനിമയ ശേഷി നഷ്ടപ്പെടുന്ന ഒരു അപൂർവ്വ അസുഖം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2022, 01:12 pm IST
FacebookTwitterWhatsAppTelegram

സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന മലയാള സിനിമ ഒട്ടുമിക്ക ആളുകളും കണ്ടതാണ്. സംസാരിക്കുന്നതിലൂടെ ഒരുതരം അസുഖം പടർന്ന് പിടിക്കുകയും, അതിനാൽ സംസാരം നിരോധിക്കുകയും ചെയ്യുന്നതാണ് ചിത്രത്തിൽ കാണിക്കുന്നത്. എന്നാൽ സംസാരം ഉൾപ്പെടെയുള്ള മനുഷ്യന്റെ ആശയവിനിമയ ശേഷി നഷ്ടപ്പെടുന്ന ഒരു അസുഖത്തെ കുറിച്ച് നിങ്ങൾക്ക് അറിയാമോ. ഹോളിവുഡ് നടൻ ബ്രൂസ് വില്ലിസിന്റെ അഭിനയ ജീവിതത്തിന് അന്ത്യം കുറിച്ച അഫാസിയ എന്ന രോഗാവസ്ഥയെ കുറിച്ച് അറിയാം…

ഡൈ ഹാർഡ് എന്ന സിരീസിലൂടെ ലോകം മുഴുവൻ ആരാധകരെ സ്വന്തമാക്കിയ ഹോളിവുഡ് നടനാണ് ബ്രൂസ് വില്ലിസ്. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് അദ്ദേഹം അഭിനയം നിർത്തുന്നു എന്ന വാർത്ത പുറത്തുവന്നത്. കുറച്ചു നാളായി ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന ബ്രൂസ് വില്ലിസിന് ആശയവിനിമയശേഷി നഷ്ടമാകുന്ന അഫാസിയ രോഗം സ്ഥിരീകരിച്ചുവന്നും അതിനാൽ അഭിനയ രംഗത്തു നിന്നും പിന്മാറുന്നുവെന്നുമാണ് റിപ്പോർട്ട്. വളരെ ഞെട്ടലോടെയാണ് വില്ലിസിന്റെ ആരാധകർ ഈ വാർത്ത ഉൾക്കൊണ്ടത്.

യഥാർത്ഥത്തിൽ എന്താണ് അഫാസിയ?

അഫാസിയ എന്നാൽ സംസാരമില്ലാതെ എന്നാണ് അർത്ഥമാക്കുന്നത്. ഗ്രീക്കിൽ നിന്ന് ഉരുത്തിരിഞ്ഞ പദമാണ് അഫാസിയ. അ എന്നാൽ ഇല്ല എന്നും, ഫാസിയ എന്നാൽ സംസാരം എന്നുമാണ് അർത്ഥം. സംസാരിക്കാനും, എഴുതാനും ഉൾപ്പെടെ മറ്റുള്ളവരുമായി ഫലപ്രദമായി ആശയവിനിമയം നടത്താനുള്ള ഒരു വ്യക്തിയുടെ കഴിവിനെ ബാധിക്കുന്ന രോഗാഅവസ്ഥയാണ് അഫാസിയ. തലച്ചോറിലെ കോശങ്ങൾ നശിക്കുന്നതുമൂലമാണ് ആശയവിനിമയ ശേഷി ഇല്ലാതാകുന്നതെന്നാണ് പഠനം.

അഫാസിയ രോഗം ബാധിച്ച ഒരു വ്യക്തിക്ക് മറ്റുള്ളവരുമായി ഫലപ്രദമായി ആശയവിനിമയം നടത്താൻ സാധിക്കില്ല. സ്ട്രോക്കിന്റെ ഫലമായി പലർക്കും അഫാസിയ ഉണ്ടാകാറുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഈ രോഗം ഒരു പോലെ ബാധിക്കുന്നു. ഭൂരിഭാഗം ആളുകൾക്കും മധ്യവയസ്സിലും വാർദ്ധക്യത്തിലുമാണ് അഫാസിയ പിടിപെടുന്നത്. തലച്ചോറിന്റെ ഏതെല്ലാം മേഖലകളെ ബാധിക്കുന്നു എന്നതിനെ ആശ്രയിച്ച്, അഫാസിയയെ നാലായി വേർതിരിക്കാം.

അതിൽ ആദ്യത്തേത്…ആംനസ്റ്റിക് അഫാസിയ.

ആംനസ്റ്റിക് അഫാസിയ ബാധിച്ച വ്യക്തിയ്‌ക്ക് വായിക്കാനും എഴുതാനുമെല്ലാം സാധിക്കുന്നു. പൂർണമായും ആശയവിനിമയ ശേഷി നഷ്ടപ്പെടുന്നില്ല. മറിച്ച്, രോഗം ബാധിച്ച വ്യക്തിയ്‌ക്ക് സംസാരിക്കുമ്പോൾ, ഉചിതമായ പദങ്ങൾ ലഭിക്കാതെ പോകുന്നു. ഒരു കാര്യം പറയുമ്പോൾ അയാൾക്ക് വാക്കുകൾ തിരയേണ്ടി വരുന്നു. ഇതിനാൽ തന്നെ ആംനസ്റ്റിക് അഫാസിയ ബാധിച്ച വ്യക്തി മന്ദഗതിയിലായിരിക്കും സംസാരിക്കുക. അയാൾക്ക് വാക്കുകൾ ലഭിക്കാത്തതിന്റെ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു.

അടുത്തതായി ബ്രോക്കസ് അഫാസിയ എന്താണെന്ന് നോക്കാം.

ബ്രോക്കസ് അഫാസിയ ബാധിച്ച വ്യക്തിക്ക് മറ്റുള്ളവർ പറയുന്നത് മനസിലാകുമെങ്കിലും, സംസാരിക്കാൻ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. അയാൾക്ക് വാക്കുകൾ ലഭിക്കുമെങ്കിലും, സംസാരം മുഴുവിപ്പിക്കാൻ സാധിക്കില്ല, അല്ലെങ്കിൽ പറയുന്നതിന് പൂർണത ഉണ്ടാവില്ല.

മൂന്നാമതായി വെർണിക്കീസ് അഫാസിയ.

വെർണിക്കീസ് അഫാസിയ ബാധിച്ച വ്യക്തി പറയുന്നത് മറ്റുള്ളവർക്ക് മനസ്സിലാക്കാൻ സാധിക്കാതെ ആകുന്നു. രോഗം ബാധിച്ചയാൾക്ക് സംസാരിക്കാൻ സാധിക്കുമെങ്കിലും, അക്ഷരങ്ങളോ, വാക്കുകളോ ഇടകലർത്തി സംഭാഷണം മറ്റുള്ളവർക്ക് മനസിലാവാത്തത് പോലെ ആയിപോകുന്നു. രോഗിയുടെ ഉച്ചാരണങ്ങൾക്ക് യാതൊരു അർത്ഥവുമില്ലാതെ പോകുന്നു.

അടുത്തതായി ഗ്ലോബൽ അഫാസിയ എന്താണെന്ന് നോക്കാം.

ഗ്ലോബൽ അഫാസിയ ബാധിച്ച വ്യക്തിക്ക് ആശയവിനിമയം നടത്തുവാൻ വളരെ ബുദ്ധിമുട്ടാണ്. സംസാരശേഷി തകരാറിലാകുന്നു, സംഭാഷണങ്ങൾ മനസിലാക്കാനും സാധിക്കാതെ പോകുന്നു. മിക്കപ്പോഴും ഇത്തരം ആളുകൾ വാക്കുകൾ ഉച്ചരിക്കുന്നത് പോലും ശരിയായ രീതിയിൽ ആയിരിക്കില്ല. സ്പീച്ച് തെറാപ്പി പോലുള്ള ചികിത്സയിലൂടെ ഒരു പരിധി വരെ രോഗം ബേധമാകാം എന്നാണ് വിദഗ്ധർ പറയുന്നത്.

ശാസ്ത്രം പുരോഗമിക്കുന്നതോടൊപ്പം നിരവധി രോഗങ്ങളും മനുഷ്യനെ തേടി എത്തിക്കൊണ്ടിരിക്കുകയാണ്. ശാസ്ത്ര സാങ്കേതിക വിദ്യയുടെ പുരോഗതികൊണ്ട് ഇവയിൽ പലതിനെയും നമുക്ക് പിടിച്ചുകെട്ടാൻ സാധിക്കുന്നുണ്ട്. എന്നാൽ, ഇന്നും മനുഷ്യന് പിടികൊടുക്കാത്ത രോഗങ്ങൾ നിരവധിയാണ്. ഭാവിയിൽ ശാസ്ത്രം വിജയിക്കുകയും രോഗങ്ങൾ തോൽക്കുകയും ചെയ്യുന്ന ഒരു ലോകത്തിനായി നമുക്ക് കാത്തിരിക്കാം

ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies