ലക്‌നൗ : ഗോരഖ്നാഥ് ക്ഷേത്രം ആക്രമിച്ച അഹമ്മദ് മുർത്താസ് അബ്ബാസിയ്‌ക്ക് പാക് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധം. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഹണി ട്രാപ്പിൽ അബ്ബാസി അകപ്പെട്ടിട്ടുണ്ടെന്നാണ് ഭീകര വിരുദ്ധ സേനയുടെ കണ്ടെത്തൽ. ഈ സാഹചര്യത്തിൽ ഗോരക്‌നാഥ് ക്ഷേത്രത്തിന് നേരെ നടക്കാനിരുന്നത് വൻ ഭീകരാക്രമണമാണെന്ന നിഗമനത്തിലാണ് പോലീസ്.
അബ്ബാസിയുടെ സമൂഹമാദ്ധ്യമ ഇടപെടലുകളും, ഫോണും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമായിരിക്കുന്നത്. ഇ- മെയിൽ സന്ദേശം വഴിയാണ് അബ്ബാസിനെ ഇസ്ലാമിക് സ്‌റ്റേറ്റ് വലയിൽ ആക്കിയത്. ഒരിക്കൽ അബ്ബാസിന്റെ മെയിലിലേക്ക് ഒരു യുവതിയുടെ പേരിൽ ഇ- മെയിൽ സന്ദേശം ലഭിച്ചിരുന്നു. തന്നെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ തടഞ്ഞുവച്ചിരിക്കുകയാണെന്ന് പറഞ്ഞായിരുന്നു യുവതിയുടെ പേരിൽ സന്ദേശം ലഭിച്ചത്. തുടർന്ന് യുവതി ഫോട്ടോ അയച്ച് നൽകുകയും പണം ആവശ്യപ്പെടുകയും ചെയ്തു.
ആവശ്യപ്രകാരം 40,000 രൂപ അബ്ബാസി യുവതിയ്‌ക്ക് നൽകി. എന്നാൽ പിന്നീട് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെക്കുറിച്ച് അബ്ബാസിയുടെ മനസ്സിൽ ആരാധന നിറയ്‌ക്കുന്ന സന്ദേശങ്ങളായിരുന്നു യുവതി അയച്ചത്. യുവതി ആവശ്യപ്പെട്ടത് പ്രകാരം മൂന്ന് തവണ അബ്ബാസി പണം അയച്ചു നൽകി. ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാനുള്ള ഒരുക്കങ്ങൾ അബ്ബാസി പൂർത്തിയാക്കിയിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
രാജ്യത്ത് മുസ്ലീങ്ങൾക്ക് നേരെ ഹിന്ദുക്കൾ ആക്രമണം നടത്തുകയാണെന്നും ഇതിലുള്ള ദേഷ്യം കൊണ്ടാണ് ക്ഷേത്രം ആക്രമിച്ചത് എന്നാണ് അബ്ബാസി അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്ന മൊഴി. ഈ വിദ്വേഷം അബ്ബാസിയുടെ മനസ്സിൽ കുത്തിനിറച്ചത് ഇസ്ലാമിക് സ്റ്റേറ്റ് ആണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
Comments