കൊച്ചി: എഴുപതുകളിൽ ബംഗ്ലാദേശിൽ നിന്നും പശ്ചിമബംഗാളിലേക്ക് കുടിയേറിയ പതിനായിരക്കണക്കിന് ആളുകളെ വംശനാശം വരുത്തിയ കഥ ഇപ്പോൾ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമാണെന്ന് ഹിന്ദുഐക്യവേദി നേതാവ് ആർ.വി.ബാബു അഭിപ്രായപ്പെട്ടു.
ബംഗാളിലെ മരി ഝാപ്പി ഗ്രാമത്തിലെ കൂട്ടപ്പലായനവും കൂട്ടക്കൊലയും സ്വതന്ത്ര ഭാരതത്തിലെ അത്യന്തം ദാരുണ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു ജ്യോതി ബസു ഭരണകാലത്ത് നടന്ന ഈ നരഹത്യ തമസ്‌കരിക്കപ്പെട്ടത് ഞെട്ടിപ്പിക്കുന്നതാമെന്നതും അദ്ദേഹം പറഞ്ഞു.
നാൽപതു വർഷത്തിനുശേഷം ദീപ് ഹാൽദർ എന്ന എഴുത്തുകാരൻ ഈ ചരിത്രം പുസ്തകമാക്കി. എഴുത്തുകാരനായ മധു മേനാത്ത് ഇത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയും കോഴിക്കോട്ടെ ഇന്ത്യ ബുക്‌സ് പ്രസിദ്ധീകരിക്കുകയും ചെയ്തു.
കൊച്ചിയിൽ നടന്ന ചടങ്ങിൽ രക്തദ്വീപ് പ്രകാശനം ചെയ്തു. മാധ്യമ നിരീക്ഷകൻ പി.ആർ. ശിവശങ്കരൻ പുസ്തകം ഏറ്റു വാങ്ങി. ചടങ്ങിൽ ജന്മഭൂമി എഡിറ്റർ മുരളി പാറപ്പുറം, വിവർത്തകൻ മധു മേനാത്ത്, ടി.കെ. സുധാകരൻ, പ്രദീപ് നമ്പ്യാർ എന്നിവർ പങ്കെടുത്തു.
















Comments