ലക്‌നൗ : ഉത്തർപ്രദേശിൽ ആശുപത്രി ജീവനക്കാരനെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയ ഡോക്ടർക്കെതിരെ കേസ് എടുത്ത് പോലീസ്. സിദ്ധാർദ്ധ് നഗറിലെ പ്രമുഖ ആശുപത്രിയിലെ ഡോക്ടർ ആയ ഫറൂഖ് കമാലിനെതിരെയാണ് കേസ് എടുത്തത്. ഡോക്ടറെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
2019ലായിരുന്നു കേസിന് ആസ്പദമായ സംഭവം. ആശുപത്രിയിലെ ജീവനക്കാരനായ രാമ്‌രാജ് യാദവിനെയാണ് ഡോക്ടർ ഇസ്ലാം മതത്തിലേക്ക് മാറ്റിയത്. സംഭവത്തിൽ യാദവ് തന്നെ നൽകിയ പരാതിയിൽ ആണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.
ഡോക്ടറുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന ജീവനക്കാരിൽ ഒരാൾ ആയിരുന്നു രാമ്‌രാജ് യാദവ്. ഇത് മുതലെടുത്ത് ആയിരുന്നു കമാൽ യാദവിനെ മതപരിവർത്തനത്തിന് ഇരയാക്കിയത്. തന്നെ ഡോക്ടർ ഖുർ ആൻ സൂക്തങ്ങൾ വായിക്കാൻ നിർബന്ധിച്ചിരുന്നതായി യാദവ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് മതപരിവർത്തന കേന്ദ്രത്തിൽ എത്തിയ ഇസ്ലാം മതത്തിലേക്ക് മാറ്റി. ആധാർ കാർഡിൽ ഉൾപ്പെടെ തന്റെ പേര് കരം ഹുസ്സൈൻ എന്ന് ആക്കിയതായും യാദവ് പറയുന്നു. ഇതിന് പിന്നാലെ മതപരിവർത്തനത്തിന് ഇരയാക്കിയെന്ന് കാണിച്ച് പോലീസിൽ പരാതി നൽകാൻ ശ്രമിച്ചു. എന്നാൽ ഇത് തടഞ്ഞെന്നും യാദവ് പറയുന്നു. തന്റെ കുടുംബത്തയും മതപരിവർത്തനത്തിന് ഇരയാക്കാൻ ഡോക്ടർ ശ്രമിക്കുന്നുണ്ട്. ഇതോടെയാണ് പോലീസിൽ പരാതി നൽകിയതെന്നും യാദവ് വ്യക്തമാക്കി.
സംഭവത്തിൽ ഉത്തർപ്രദേശ് നിർബന്ധിത മതപരിവർത്തന നിരോധന നിയമപ്രകാരമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. കമാലിന് പുറമേ ഇയാളുടെ കൂട്ടാളികളായ രണ്ട് പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Comments