കോഴിക്കോട്: തിരുവമ്പാടിയിൽ പോലീസിന്റെ വൻ വ്യാജമദ്യ വേട്ട: 20 ലിറ്റർ നാടൻ വാറ്റും 1000 ലിറ്റർ വാഷും വാഷിനുള്ള ഉപകരണങ്ങളും പിടികൂടി.
സുജൻ മണിയാൻപാറ എന്നയാളുടെ വീടിനോട് ചേർന്ന് കൊപ്ര ചേവിനുള്ളിലാണ് വാറ്റ് കേന്ദ്രം ഒരുക്കിയത്.
വ്യാപകമായി വാറ്റ് തയ്യാറാക്കാൻ വ്യാപാരാടിസ്ഥാനത്തിൽ നിർമ്മാണ യൂണിറ്റ് ഇവിടെ തയ്യാറാക്കിയിട്ടുണ്ട്.വിഷു – ഈസ്റ്റർ ലക്ഷ്യമിട്ട് തയ്യാറാക്കിയ വാറ്റ് കേന്ദ്രത്തിൽ പൊലീസ് നടത്തിയറെയ്ഡിലാണ് വാറ്റും വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടിയത്.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തിരുവമ്പാടി പോലീസ് നടത്തിയ പരിശോധനയിലാണ് തിരുവമ്പാടി തുമ്പക്കോട് മലയിൽ കൊപ്ര ചേവിന്റെ ഉള്ളിൽ വ്യവസായിക അടിസ്ഥാനത്തിൽ വ്യാജ വാറ്റ് കേന്ദ്രം കണ്ടെത്തിയത്.
Comments