തൃശൂർ: സംവിധായകൻ സത്യൻ അന്തിക്കാടിന് വിഷുക്കൈനീട്ടവുമായി സുരേഷ് ഗോപി. സത്യൻ അന്തിക്കാടിന് വീട്ടിലെത്തി വിഷുക്കോടിയും കൈനീട്ടവും നൽകുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സുരേഷ് ഗോപിയും ചിത്രം പങ്കുവെച്ചിട്ടുണ്ട്. നിലവിൽ മകൾ എന്ന സിനിമയുടെ പണിപ്പുരയിലാണ് സത്യൻ അന്തിക്കാട്. ജയറാമും മീരാജാസ്മിനുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.
തൃശൂർ ജില്ലയിലെ മുഴുവൻ ബിജെപി ബൂത്ത് പ്രസിഡന്റുമാർക്കും സുരേഷ് ഗോപി വിഷുക്കൈന്നീട്ടം നൽകിയിരുന്നു. തൃശൂരിലെ കൗസ്തുഭം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി വെസ്റ്റ്ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നടന്നത്. വേദിയിലെത്തിയ സുരേഷ് ഗോപിയെ കുട്ടികൾ താമര ബൊക്കെയും കണിക്കൊന്നയും കൃഷ്ണ വിഗ്രഹവും നൽകിയാണ് സ്വീകരിച്ചത്.
വേദിയിൽ വെച്ചിരുന്ന ഭഗവാന്റെ വിഗ്രഹത്തിന് മുന്നിലും സുരേഷ് ഗോപി കൈനീട്ടം വെച്ചിരുന്നു, മാനസിക വെല്ലുവിളി നേരിടുന്ന ഐശ്വര്യ മണികണ്ഠൻ എന്നീ കുട്ടികൾ സുരേഷ് ഗോപിയിൽ നിന്നും ആദ്യ കൈനീട്ടം ഏറ്റുവാങ്ങി. തുടർന്ന് നൂറുകണക്കിന് കുട്ടികൾക്കാണ് സുരേഷ് ഗോപി കൈനീട്ടം നൽകിയത്.
Comments