ബെയ്ജിംഗ്: ചൈനയിൽ കൊറോണ വൈറസ് വീണ്ടും വ്യാപിച്ചതോടെ ഭക്ഷ്യക്ഷാമവും രൂക്ഷമായിരിക്കുകയാണ്. ചൈനയുടെ സാമ്പത്തിക കേന്ദ്രമായ ഷാങ്ഹായിയിൽ കൊറോണ പിടിമുറുക്കിയതായാണ് ഭക്ഷ്യക്ഷാമത്തിന് കാരണമായത്. ജനങ്ങളെ പ്രതിരോധത്തിലാക്കുന്ന നിയന്ത്രണങ്ങൾ കൂടി സർക്കാർ ഏർപ്പെടുത്തിയതോടെ ചൈനയിൽ ജനജീവിതം ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഭക്ഷണത്തിന് വേണ്ടി നിലവിളിക്കുന്ന ജനങ്ങളുടെ വീഡിയോയാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഷാങ്ഹായിൽ ഭക്ഷ്യ ക്ഷാമം രൂക്ഷമാണ്. ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ബാൽക്കണിയിൽ ഭക്ഷണം എത്തിയ്‌ക്കാമെന്നാണ് സർക്കാർ നൽകിയിരുന്ന വാഗ്ദാനം. എന്നാൽ ഇത് സർക്കാർ പാലിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന വീഡിയോ സൂചിപ്പിക്കുന്നത്. ജനങ്ങൾ ഭക്ഷണത്തിനായി നിലവിളിക്കുകയാണ്. ഭക്ഷണവും വെള്ളവും മരന്നുമില്ലെന്നാണ് ജനങ്ങൾ പറയുന്നത്.
സ്വന്തം വീട്ടിൽ നിന്നും പുറത്തിറങ്ങാൻ അനുവാദമില്ലാത്തതിനാൽ ബാൽക്കണിയിൽ വന്ന് ജനങ്ങൾ തങ്ങളുടെ ആവശ്യം വിളിച്ചു പറയുകയാണ്. ജീവൻ നിലനിർത്താൻ എങ്കിലും ഭക്ഷണം തരൂ എന്നാണ് ജനങ്ങൾ സർക്കാരിനോട് ആവശ്യപ്പെടുന്നത്. അതേസമയം സർക്കാരിൽ നിന്നും അനുകൂലമായ പ്രതികരണങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. ഷാങ്ഹായിയിൽ കഴിഞ്ഞ ആഴ്‌ച്ചയാണ് ലോക്ഡൗൺ ഏർപ്പെടുത്തിയത്.
Comments