കൊൽക്കത്ത: പശ്ചിമബംഗാളിൽ രാമനവമി ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ ഘോഷയാത്രയിൽ പങ്കെടുത്ത രാമഭക്തർക്കും പരിക്കേറ്റുവെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. സംഘർഷത്തെ തുടർന്നുണ്ടായ പോലീസ് നടപടിയിലാണ് ഭക്തർക്ക് പരിക്കേറ്റത്. ഷിബ്പൂരിലാണ് സംഭവം നടന്നത്. സംസ്ഥാനത്തെ ഭക്തർക്ക് അവരുടെ ആചാരങ്ങൾ നടപ്പാക്കാൻ സാധിക്കുന്നില്ലെന്നും രാമഭക്തർ ഇവിടെ സുരക്ഷിതരല്ലെന്നും സുവേന്ദു അധികാരി പറഞ്ഞു.
‘പശ്ചിമ ബംഗാളിൽ രാമഭക്തർ സുരക്ഷിതരല്ല, ഷിബ്പൂരിൽ രാമനവമി ഘോഷയാത്രയിൽ പങ്കെടുത്തവരെ പോലീസ് ഉദ്യോഗസ്ഥർ മർദ്ദിച്ചു. പലർക്കും പരിക്കേറ്റു. സനാതന ഭക്തർക്ക് ഈ സംസ്ഥാനത്ത് സുരക്ഷിതമായി മതം ആചരിക്കാൻ കഴിയില്ലേ’ സുവേന്ദു അധികാരി ചോദിച്ചു. പശ്ചിമബംഗാളിലെ അക്രമത്തിന്റെ വീഡിയോയും ചിത്രങ്ങളും സഹിതം ട്വീറ്റ് ചെയ്താണ് സുവേന്ദു അധികാരിയുടെ പ്രതികരണം.
Ram Bhakts aren't safe in WB. Howrah Police Commissionerate personnel thrashed participants of a Ram Navami procession at Shibpur. Many got injured.
Can't Sanatani devotees practice their religion in this State safely?@HMOIndia@jdhankhar1@HomeBengal
DGP @WBPolice@chief_west pic.twitter.com/X6KVq1hKBP— Suvendu Adhikari • শুভেন্দু অধিকারী (@SuvenduWB) April 10, 2022
കേന്ദ്ര ആഭ്യന്തരമന്ത്രാലയം, പശ്ചിമ ബംഗാൾ ആഭ്യന്തര വകുപ്പ്, പോലീസ്, ഗവർണർ ജഗ്ദീപ് ധൻഖർ എന്നിവരെ ടാഗ് ചെയ്താണ് സുവേന്ദു അധികാരിയുടെ വിമർശനം. പശ്ചിമബംഗാൾ ബിജെപി അദ്ധ്യക്ഷൻ സുകാന്ത മജുംദാറും സംഭവത്തെ കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. തൃണമൂൽ ഗുണ്ടകളാണ് ഈ ആക്രമണത്തിന് പിന്നിലെന്നാണ് മജുംദാറു പറഞ്ഞത്. പശ്ചിമ ബംഗാളിൽ ഹിന്ദുക്കൾ സുരക്ഷിതരല്ലെന്നും അദ്ദേഹം ട്വീറ്റ് പങ്കുവെച്ച് പറഞ്ഞു.
Comments