റായ്പൂർ : ഛത്തീസ്ഗഡിൽ പോലീസുകാരനെ കമ്യൂണിസ്റ്റ് ഭീകരർ അതി ക്രൂരമായി കൊലപ്പെടുത്തി. മിർതൂർ സ്വദേശി ഗോപാൽ കഡ്റ്റി ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
പോലീസ് സ്റ്റേഷന് സമീപത്തെ ചന്തയിൽവെച്ചായിരുന്നു സംഭവം. ഡ്യൂട്ടി അവസാനിച്ച ശേഷം ചന്തയിൽ സാധനങ്ങൾ വാങ്ങാനായി എത്തിയതായിരുന്നു അദ്ദേഹം. ഇതിനിടെ വാഹനത്തിൽ അവിടേയ്ക്ക് എത്തിയ കമ്യൂണിസ്റ്റ് ഭീകരർ പോലീസുകാരനെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം സംഭവ സ്ഥലത്തു തന്നെ മരിച്ചു.
സംഭവത്തിൽ പോലീസ് അന്വേണം ആരംഭിച്ചു. സംഭവ സ്ഥലത്തു നിന്നും കുത്താൻ ഉപയോഗിച്ച ആയുധങ്ങളിൽ ഒന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്. പോലീസുകാരന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.
Comments