കോഴിക്കോട്: കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനെ വെല്ലുവിളിച്ച് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സെക്രട്ടറി എഎ റഹീം. കെവി തോമസിനെ ധൈര്യമുണ്ടെങ്കിൽ ഒന്നു തൊട്ടുനോക്ക് സുധാകരൻ, അപ്പോ കാണാമെന്ന് റഹീം വെല്ലുവിളിച്ചു. കെവി തോമസിനെ ഒരു ചുക്കും ചെയ്യില്ല സുധാകരൻ,ധൈര്യമുണ്ടെങ്കിൽ തൊട്ട് നോക്കെന്നായിരുന്നു അദ്ദേഹത്തിന്റെ വെല്ലുവിളി.
കെവി തോമസിനെ പോലും നിലയ്‌ക്ക് നിർത്താനാകാത്ത സുധാകരന് പണി നിർത്തികൂടേയെന്ന് പണി നിർത്തിക്കൂടെയെന്ന് റഹീം പരിഹസിച്ചു .കോഴിക്കോട് വടകരയിൽ ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമാഅത്തെ ഇസ്ലാമിയുമായി സംബന്ധം കൂടാം, വേദി പങ്കിടാം, സിപിഎം വേദിയിൽ വന്ന് സെമിനാറിൽ അഭിപ്രായം പറയാൻ എന്താണ് ഇത്ര ദണ്ണം എന്ന് അദ്ദേഹം ചോദിച്ചു.ഇതാണ് അവരുടെ നിലപാടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹൈക്കമാൻഡ് വിലക്ക് ലംഘിച്ച് സിപിഎം 23 ാം പാർട്ടി കോൺഗ്രസിന്റെ സെമിനാറിൽ പങ്കെടുത്ത മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെവി തോമസിനെതിരെ കോൺഗ്രസ് നേതൃത്വം നടപടിയെടുത്തിരുന്നു ഇതിന് പിന്നാലെയാണ് റഹീം സുധാകരനെ വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുന്നത്.
Comments