തൃശൂർ: സമൃദ്ധി പൂത്തുലയുന്ന വിഷുവിന് മുന്നോടിയായി വിഷുകൈനീട്ടം നൽകി സുരേഷ് ഗോപി എംപി.അദ്ദേഹത്തിന്റെ വിഷുക്കൈനീട്ട സമർപ്പണ പരിപാടി തൃശ്ശൂർ ജില്ലയിൽ പൂർത്തിയായി. 26 മണ്ഡലം കമ്മിറ്റികളിലെ ബൂത്ത് പ്രസിഡണ്ട് മാർക്കും പ്രവർത്തകർക്കും കുട്ടികൾക്കും സുരേഷ് ഗോപി വിഷു കൈനീട്ടം നൽകി. മുപ്പതിനായിരത്തോളം പേർ അദ്ദേഹത്തിൽ നിന്നും കൈനീട്ടം സ്വീകരിച്ചു.
നാല് ദിവസമായി വിവിധ മണ്ഡലം കമ്മിറ്റികൾ കേന്ദ്രീകരിച്ചായിരുന്നു വിഷുകൈനീട്ടം പരിപാടി. കുട്ടികൾക്കും മുതിർന്നവർക്കും ജാതിമതഭേദമന്യേ സുരേഷ് ഗോപി വിഷുക്കൈനീട്ടം നൽകി. സുരേഷ് ഗോപിയിൽ നിന്ന് വിഷുക്കൈനീട്ടം സ്വീകരിക്കാൻ നിരവധി കുട്ടികളും എത്തിയിരുന്നു.
ജില്ലയിലെ 2200 ബൂത്തുകളിലെ പ്രസിഡണ്ടുമാരും സെക്രട്ടറിമാരും പ്രവർത്തകരും അദ്ദേഹത്തിൽ നിന്നും വിഷുക്കൈനീട്ടം ഏറ്റുവാങ്ങി. മുപ്പതിനായിരത്തിൽ ഏറെ പേരാണ് ജില്ലയിൽ സുരേഷ് ഗോപിയുടെ വിഷുക്കൈനീട്ടം സ്വീകരിച്ച് വർഷം ഐശ്വര്യ പൂർണ്ണമാക്കിയത്.
ഏപ്രിൽ 8 നാണ് അദ്ദേഹം കൈനീട്ടം നൽകുന്നത് ആരംഭിച്ചത്. കൃഷ്ണ വിഗ്രഹത്തിന് കൈനീട്ടം നൽകിയായിരുന്നു തുടക്കമിട്ടത്.
Comments